സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ കേസ് ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: സംസ്ഥാന പൊലിസ് മേധാവിയായി തിരികെ നിയമിക്കണമെന്ന വിധി നടപ്പാക്കാന്‍ വൈകിയതിനു ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ ടി.പി.സെന്‍കുമാര്‍ നല്‍കിയ കോടതി അലക്ഷ്യ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കോടതിയോട് നിരുപാധികം മാപ്പപേക്ഷിച്ചുകൊണ്ടാണ് കേസില്‍ ചീഫ് സെക്രട്ടറി ഇന്നലെ സത്യവാംങ് മൂലം നല്‍കിയിരുന്നു. എജിയുടെയും നിയമസെക്രട്ടറിയുടെയും ഉപദേശം അനുസരിച്ചാണ് സുപ്രിംകോടതി വിധിയില്‍ വ്യക്തത തേടി അപേക്ഷ നല്‍കിയതെന്നും ഇക്കാര്യത്തില്‍ ബോധപൂര്‍വ്വം തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചിരുന്നു. ജഡ്ജിമാരായ മദന്‍ ബി.ലൊക്കൂര്‍, ദീപക് ഗുപ്ത എന്നിവരാണ് ഹരജി പരിഗണിക്കുക.
നിയമനം ലഭിച്ച സാഹചര്യത്തില്‍ സെന്‍കുമാര്‍ തന്നെ കോടതി അലക്ഷ്യ ഹരജി പിന്‍വലിക്കാന്‍ സാധ്യതയുണ്ട്. ഡിജിപിയായി സ്ഥാനമേറ്റെടുത്തശേഷം സെന്‍കുമാര്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."