റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ മോദി
റെക്കോര്‍ഡ്
ഭൂരിപക്ഷത്തോടെ മോദി
മുന്‍ വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് 4,09,711 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ ജയം ആവര്‍ത്തിച്ചത്.
പോള്‍ ചെയ്തതിന്റെ 63 ശതമാനം വോട്ടും മോദി കീശയിലാക്കി. 2014ലേക്കാള്‍ 1,991 വോട്ടു കൂടുതല്‍. 5,71,154 വോട്ട് മോദിക്കു ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ അജയ് റായിക്ക് മൂന്നാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. 1,25,349 വോട്ട് മാത്രം.
രണ്ടാം സ്ഥാനത്തെത്തിയ സമാജ്‌വാദി പാര്‍ട്ടിയുടെ ശാലിനി യാദവിന് 1,65,162 വോട്ട് ലഭിച്ചു. മോദിയുടെ മണ്ഡലത്തില്‍ നോട്ട നേടിയത് 3,473 വോട്ടാണ്. 2009ല്‍ മുരളി മനോഹര്‍ ജോഷി മത്സരിച്ച മണ്ഡലമായ വാരണാസി 2014 മുതലാണ് മോദിയുടെ മണ്ഡലമായത്.
അജയ്യനായി അമിത് ഷാ
ബി.ജെ.പിയിലെ തലമുതിര്‍ന്ന നേതാവായ ലാല്‍കൃഷ്ണ അദ്വാനിയെ വെട്ടി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗര്‍ പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ചവരെ പോലും ഞെട്ടിച്ച വിജയമാണ് ഇവിടെ കണ്ടത്. അഞ്ചു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയാണ് ഗാന്ധിനഗര്‍ ഷായെ വരവേറ്റത്. 2014ല്‍ 7,73,539 വോട്ടായിരുന്നു അദ്വാനിക്ക് ലഭിച്ചത്. കോണ്‍ഗ്രസിലെ സി.ജെ ചൗദയെ 5,11,180 വോട്ടിനാണ് ഷാ തോല്‍പിച്ചത്. ആറു തവണ തുടര്‍ച്ചയായി അദ്വാനി ജയിച്ചുവന്ന മണ്ഡലമാണിത്.
റായ്ബറേലിയില്‍ സോണിയ തന്നെ
ബി.ജെ.പി സുനാമിയില്‍ കോണ്‍ഗ്രസ് അധ്യക്ഷനു പോലും കാലിടറിയെങ്കിലും യു.പി.എ അധ്യക്ഷ സോണിയാഗാന്ധി പാറപോലെ ഉറച്ചുനിന്നു. എതിര്‍ സ്ഥാനാര്‍ഥി ബി.ജെ.പിയിലെ ദിനേഷ് പ്രദീപ് സിങിനെ 3,55,192 വോട്ടുകള്‍ക്കാണ് സോണിയ പരാജയപ്പെടുത്തിയത്. 2004 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സോണിയ തുടര്‍ച്ചയായ ആറാം ജയമാണ് നേടുന്നത്. 2014ല്‍ 5,26,434 വോട്ടുകളാണ് സോണിയക്കു ലഭിച്ചത്.
വര്‍ഗീയതയുടെ ചിറകിലേറി
പ്രജ്ഞ സിങ്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങിനെതിരെ അരലക്ഷത്തിനടുത്ത ഭൂരിപക്ഷത്തിനാണ് മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ സാധ്വി പ്രജ്ഞ സിങ് താക്കൂര്‍ ഭോപാലില്‍ വിജയിച്ചത്. ആറുപേരുടെ മരണത്തിനിടയാക്കിയ 2008ലെ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഒമ്പതു വര്‍ഷം ജയിലില്‍ കഴിഞ്ഞ പ്രജ്ഞ ജാമ്യത്തിലിറങ്ങിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ബി.ജെ.പി അംഗത്വം നേടിയ ഉടന്‍ ഭോപാലില്‍ മല്‍സരിക്കാനുള്ള ടിക്കറ്റ് പ്രജ്ഞയെ തേടിയെത്തി. കാവിഭീകരത ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍, യു.എ.പി.എ നിലനില്‍ക്കെ തന്നെ ജനം അവരെ വിജയിപ്പിക്കുകയായിരുന്നു.
ഗംഭീര ജയം
മുന്‍ ക്രിക്കറ്റ് താരമായ ബി.ജെ.പിയുടെ ഗൗതം ഗംഭീറിന് ദല്‍ഹി ഈസ്റ്റില്‍ ഗംഭീര വിജയം.
മുഖ്യ എതിരാളിയായ കോണ്‍ഗ്രസിലെ അരവിന്ദര്‍ സിങ് ലവ്‌ലിയെ രണ്ടു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഗംഭീര്‍ തോല്‍പിച്ചത്. ഇവിടെ ഏറെ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന എ.എ.പിയുടെ അതിഷിക്ക് മൂന്നാം സ്ഥാനത്തേ എത്താനായുള്ളൂ. ബി.ജെ.പിയുടെ കോട്ടയായ ഇവിടെ 2014ല്‍ മഹേഷ് ഗിരി 5,72,202 വോട്ടിനായിരുന്നു വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."