പൊലിസിന്റെ എതിര്‍പ്പ് അവഗണിച്ച് യൂത്ത് ലീഗ് പ്രതിനിധി സംഘം ഹത്രാസില്‍
ന്യൂഡല്‍ഹി: പൊലിസിന്റെ എതിര്‍പ്പ് അവഗണിച്ച് ഹത്രാസില്‍ ജാതിഭ്രാന്തന്മാര് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ കുടുംബത്തെ മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം സന്ദര്‍ശിച്ചു.
ശനിയാഴ്ച ഹാത്രാസിലെ ഭൂല്ഗഡി ഗ്രാമത്തിലെത്തിയ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷറഫലി, യൂത്ത് ലീഗ് വൈസ് പ്രസിഡന്റുമാരായ അഡ്വ. വി.കെ ഫൈസല്‍ ബാബു, മുഹമ്മദ് ആരിഫ് എന്നിവരുടെ നേതൃത്വത്തിലെത്തിയ പ്രതിനിധി സംഘത്തെ പൊലിസ് ഗ്രാമകവാടത്തില്‍ തടയുകയായിരുന്നു. തുടര്‍ന്ന് പൊലിസും നേതാക്കളും തമ്മില്‍ വാക്കേറ്റമുണ്ടായി.
കുടുംബത്തെ സന്ദര്‍ശിക്കാതെ മടങ്ങില്ലെന്ന കര്‍ശന നിലപാട് സ്വീകരിച്ചതോടെ പൊലിസ് വഴങ്ങുകയായിരുന്നു.
അഞ്ചു പേരടങ്ങുന്ന രണ്ട് സംഘങ്ങളായി രണ്ടു കിലോമീറ്റര്‍ നടന്നാണ് നേതാക്കള്‍ വീട്ടിലെത്തിയത്. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങള്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരുമായി പിതാവ് ഫോണില്‍ സംസാരിച്ചു. നീതിക്കായുള്ള പോരാട്ടത്തില്‍ ഒരിക്കലും തനിച്ചല്ലെന്നും പാര്‍ട്ടി കൂടെയുണ്ടെന്നും നേതാക്കള്‍ കുടുംബത്തെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."