ടിപ്പുവിന്റെ വീരസ്മരണയില്‍ അന്തിയൂര്‍ കുതിരച്ചന്ത
മറയൂര്‍ : അന്തിയൂരിലെ 500 വര്‍ഷത്തിലേറെ പഴക്കമുള്ള ഗുരുനാഥസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിനോടൊപ്പമുള്ള കുതിരച്ചന്ത പ്രശസ്തമാകുന്നു.
ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് കുതിരകളെ വാങ്ങിയിരുന്നത് അന്തിയൂര്‍ ചന്തയില്‍ നിന്നായിരുന്നു. മറ്റുസംസ്ഥാനങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുന്ന കുതിരകളാണ് ഇവിടെ വില്‍പനയ്ക്കായി എത്തുന്നത്. ഉത്സവത്തിനായി ലക്ഷക്കണക്കിന് ഭക്തര്‍മാരോടൊപ്പം നിരവധി വ്യാപാരികളും എത്താറുണ്ട്.
ക്ഷേത്രത്തിന് സമീപമുള്ള കര്‍ഷകര്‍ ഉത്സവ സമയത്ത് വിട്ടുനല്‍കുന്ന 50 ഏക്കര്‍ സ്ഥലത്താണ് ചന്ത നടക്കുന്നത്. കാത്തിയ വാരി, മാര്‍ വാരി, ഘോഷയാത്രയ്ക്ക് ഉപയോഗിക്കുന്ന പഞ്ച കല്യാണി തുടങ്ങി 50,000 രൂപ മുതല്‍ 50 ലക്ഷം രൂപ വരെ വിലയുള്ള കുതിരകള്‍ ഇവിടെ വില്‍പനയ്ക്ക് എത്തുന്നു. നാടന്‍ കന്നുകാലികളുടെ വിപുലമായ ശേഖരവും ഇവിടെയുണ്ട്. ഇത്തവണ ചന്തയ്ക്ക് വന്‍ തിരക്കാണ്. നാടന്‍ മാടുകള്‍ക്കൊപ്പം ആടുകള്‍, വിവിധ ഇനത്തില്‍പ്പെട്ട നായ്ക്കള്‍, കന്നുകാലികളെ അലങ്കരിക്കുന്ന കയറുകളും അനുബന്ധ സാധനങ്ങളും ഇവിടെ നടക്കുന്ന കന്നുകാലി ചന്തയുടെ സവിശേഷത കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."