സര്‍വീസ്് മുടക്കി സ്വകാര്യ ബസുകള്‍; പടിഞ്ഞാറന്‍ കൊച്ചിയില്‍ യാത്രാ ദുരിതം
പള്ളുരുത്തി: ജനോപകാരപ്രദമായി സര്‍വ്വീസ് നടത്താത്ത സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം വന്നിട്ടും ഇതൊന്നുംപാലിക്കാതെ സ്വകാര്യ ബസുകള്‍ പതിവായി ട്രിപ്പു മുടക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു.
തീരദേശ മേഖലയായ ചെല്ലാനം, കണ്ണമാലി മേഖലകളിലേക്കും കുമ്പളങ്ങി, ഇടക്കൊച്ചി ഭാഗങ്ങളിലേക്കും സര്‍വ്വീസ് നടത്തുന്ന ബസുകളാണ്
സ്ഥിരമായി ട്രിപ്പുമുടക്കുന്നത്. രാത്രി കാല സര്‍വ്വീസുകള്‍ സ്ഥിരമായി മുടങ്ങുന്നതുമൂലം ജനം കടുത്ത ദുരിതത്തിലാ'ണ്. എറണാകുളത്തു നിന്നും പടിഞ്ഞാറന്‍് കൊച്ചിയിലേക്കുള്ള പല ട്രിപ്പുകളും പകല്‍ സമയത്തു പോലും തേവര ഭാഗത്ത് വെച്ച് നിര്‍ത്തിവെക്കുകയാണ് യാത്രക്കാര്‍ കുറയുന്ന സമയത്താണ് ബസുകള്‍ ഇടക്ക്ട്രിപ്പ് നിര്‍ത്തുന്നത്. ബസ്സുകളുടെ ഓട്ടം നിര്‍ത്തലുമായി ബന്ധപ്പെട്ട് നഗരസഭാംഗം തമ്പി സുബ്രഹ്മണ്യം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ ഇടക്ക് യാത്ര നിര്‍ത്തിവെക്കാതിരിക്കാന്‍ നടപടി 'സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇതിന്റെയടിസ്ഥാനത്തില്‍ ബസുടമകളുടേയും ,തൊഴിലാളി സംഘടനാ പ്രതിനിധികളുടേയുംയോഗം മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥരുടേയും പൊലിസിന്റേയും സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന് ട്രിപ്പ് മുടക്കം വരുത്തരുതെന്ന തീരുമാനം കൈക്കൊണ്ടിരുന്നുവെങ്കിലും വീണ്ടും പഴയപടി സര്‍വീസ് മുടക്കം തുടരുകയായിരുന്നു.കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസുകളും എറണാകുളത്തു നിന്നും തുടങ്ങുന്ന ഓര്‍ഡിനറി ബസുകളും പടിഞ്ഞാറന്‍ കൊച്ചിയെ വിട്ട് വൈറ്റില ഹബ്ബില്‍ നിന്നും ദേശീയ പാത വഴിയാത്ര തുടങ്ങിയതും പടിഞ്ഞാറന്‍ കൊച്ചിക്ക് തിരിച്ചടിയായി മാറുകയായിരുന്നു.
ഈ സന്ദര്‍ഭത്തില്‍ സ്വകാര്യ ബസുകളുടെ ട്രിപ്പുമുടക്കം കൊച്ചിക്കാര്‍ക്ക് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."