പുന്നപ്രയിലെ വിദേശമദ്യ വില്‍പ്പനശാല അടച്ചുപൂട്ടണമെന്ന്
അമ്പലപ്പുഴ: പുന്നപ്രയില്‍ ആരംഭിച്ച വിദേശമദ്യ വില്‍പ്പനശാലക്കെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭമാരംഭിച്ചു.മദ്യ വില്‍പ്പനശാല ഉടന്‍ പൂട്ടിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നു സമരസമിതി രക്ഷാധികാരി അനിയന്‍ പണിക്കര്‍, ചെയര്‍മാന്‍ നസീര്‍ സലാം, ജനറല്‍ കണ്‍വീനര്‍ ജലജ എന്നിവര്‍ അറിയിച്ചു.
ഏതാനും ദിവസം മുന്‍പാണു പുന്നപ്ര കളിത്തട്ട് ജങ്ഷന് കിഴക്ക് വെട്ടിക്കരി പാടശേഖരത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ വസതിയോടു ചേര്‍ന്ന് വിദേശമദ്യ വില്‍പ്പനശാല ആരംഭിച്ചത്. ഇടുങ്ങിയ കളിത്തട്ട് - മാത്തൂച്ചിറ റോഡില്‍ ഇതുമൂലം കാല്‍നടയാത്രപോലും സാധ്യമാകാത്ത സ്ഥിതിയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ റോഡിലെ തിരക്കുമൂലം യാത്ര ചെയ്യാന്‍ പറ്റുന്നില്ല.
മദ്യ വില്‍പ്പനശാല ആരംഭിച്ചതോടെ ഈ പ്രദേശം മദ്യപാനികളുടെ കേന്ദ്രമായി മാറി. നിരവധി ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സമീപമാണ് ഇതു പ്രവര്‍ത്തിക്കുന്നത്.ഏതാനും മാസം മുന്‍പ് ഗ്രാമപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ മദ്യമയക്കുമരുന്ന് വ്യാപനത്തിനെതിരെ ബോധവല്‍ക്കണ ക്ലാസ്സും സെമിനാറും സംഘടിപ്പിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മദ്യവില്‍പ്പനശാല ആരംഭിച്ചിരിക്കുന്നത്. ജനജീവിതം തകര്‍ക്കുന്ന മദ്യ വില്‍പ്പനശാല ഉടന്‍ അടച്ചു പൂട്ടിയില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."