ഈ മിന്നുകെട്ടില്‍ തെളിയുന്നത് പരസ്പര സ്‌നേഹത്തിന്റെ ഉദാത്ത മാതൃക
നടുവണ്ണൂര്‍: പുതിയൊരു ജീവിതത്തിലേക്കു കാലെടുത്തു വെക്കുമ്പോള്‍ അത് സഹജീവി സ്‌നേഹത്തിലും ജീവകാരുണ്യത്തിലും സാമൂഹ്യ ജീവിതത്തിലും മറ്റുള്ളവര്‍ക്കു മാതൃകയാവണം എന്നത് സ്‌നേഹയുടെയും രോഷിത്തിന്റെയും ദൃഢനിശ്ചയമായിരുന്നു. അങ്ങനെയാണ് സാമ്പത്തിക പ്രയാസം കാരണം വിവാഹം കഴിക്കാനാവാതെ പുര നിറഞ്ഞു നില്‍ക്കുന്നവര്‍ക്ക് നവദമ്പതികള്‍ മാതൃകയായത്.
വിവാഹത്തിന് ഒരു ഗ്രാം സ്വര്‍ണം പോലും വാങ്ങിയില്ല. കോട്ടൂരിലെ പറയരുകണ്ടി സുരേഷിന്റെയും ശോഭയുടെയും മകള്‍ സ്‌നേഹയാണ് സ്വര്‍ണം പാടെ ഒഴിവാക്കി വരും തലമുറയ്ക്ക് വഴികാട്ടിയായത്.
വരന്‍ ഏച്ചിലുള്ള കണ്ടി രാഘവന്റെയും ഉഷയുടെയും മകന്‍ രോഷിത് കൃഷണന്‍ അണിയിക്കുന്ന താലിയിലെ ഒരു ഗ്രാം സ്വര്‍ണം മാത്രമാണ് സ്‌നേഹ ഇനി ധരിക്കുകയുള്ളു. രക്ഷിതാക്കളും ദമ്പതികളും അവരുടെ ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു കൊണ്ട് ജീവകാരുണ്യ രംഗത്തും ഇവര്‍ മാതൃകയായി.മാത്രമല്ല സഹജീവികള്‍ക്കായി ഇരു കുടുംത്തിലെയും എട്ട് അംഗങ്ങളുടെയും അവയ ദാന സമ്മതപത്രവും ഇവര്‍ നല്‍കിയിട്ടുണ്ട്. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്കു പച്ചക്കറിവിത്തും നല്‍കി.സ്‌നേഹ തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ചാനലില്‍ ജോലി ചെയ്തു വരുന്നു. എയര്‍ ഫോഴ്‌സ് ജീവനക്കാരനാണ് രോഷിത് കൃഷ്ണന്‍ .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."