HOME
DETAILS

കൈയേറ്റം ഒഴിപ്പിക്കല്‍ പ്രഹസനമായെന്ന് ആരോപണം

  
backup
May 09 2017 | 19:05 PM

%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa



തുറവൂര്‍: ദേശീയപാതയിലെ കൈയേറ്റമൊഴിപ്പിക്കല്‍ പ്രഹസനമായതായി ആരോപണം. അപകട ഭീഷണി ഉയര്‍ത്തി തട്ടുകടകളും രാഷ്ടീയ പാര്‍ട്ടികള്‍, ചുമട്ടുതൊഴിലാളി സംഘം, ഡ്രൈവേഴ്‌സ് സംഘം എന്നിവരുടെ ഷെഡുകളും മറ്റും ചേര്‍ത്തല ഒറ്റപ്പുന്ന മുതല്‍ അരൂര്‍ വരെയുള്ള പാതയോരത്ത് ഇപ്പോഴും നിലനില്‍ക്കുന്നു.
ചില തട്ടുകടകളും അനധികൃത നിര്‍മാണങ്ങളുമാണ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. ദിവസങ്ങള്‍ക്കുള്ളില്‍ ഒഴിപ്പിച്ച സ്ഥലങ്ങളില്‍ വീണ്ടും കൈയേറ്റം ആരംഭിച്ചിരിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥന്മാരുടെയും പ്രാദേശിക രാഷ്ട്രിയക്കാരുടെയും ഒത്താശയോടെയാണ് കൈയേറ്റങ്ങള്‍ തുടരുന്നതെന്ന് വിമര്‍ശനമുയരുന്നുണ്ട്.
കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി നാട്ടുകാര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും കൈയേറ്റങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവു മുയര്‍ന്നിട്ടുണ്ട്. തട്ടുകടക്കാരെ ഒഴിപ്പിക്കാന്‍ വരുന്ന ദേശീയ പാത അതോറിറ്റി അധികൃതര്‍ പാതയിലേക്കു തള്ളിനില്‍ക്കുന്ന വന്‍കിട കെട്ടിടങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നതായി ആരോപണം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
ഇതിന് പിന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നതായും ആക്ഷേപം. ഉടനെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ കാലക്രമേണ കൈയേറ്റം പഴയ രൂപത്തിലാകുമെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കിയത്.മുന്‍ സര്‍ക്കാറിന്റെ കാലത്ത് രണ്ട് തവണ പെട്ടിക്കടകള്‍ പൊളിച്ചുനീക്കിയെങ്കിലും വീണ്ടും കൈയേറ്റങ്ങള്‍ തുടരുകയായിരുന്നു.
ലക്ഷക്കണക്കിനു രൂപ ഒഴിപ്പിക്കല്‍ നടപടിക്കായി വര്‍ഷം തോറും പൊതുഖജനാവില്‍ നിന്നും ചെലവഴിക്കുന്നുണ്ടെങ്കിലും ഇവയൊന്നും കാര്യക്ഷമമായ ഫലം കാണുന്നില്ല. ദേശീയപാതയോരത്തെ അനധികൃത തട്ടുകടകളും ഷെഡുകളും പൊളിച്ചു നീക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേത്രം ആക്രമിച്ച സംഭവം: കാനഡയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുടെ താക്കീത്; ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ല

National
  •  a month ago
No Image

ബസിന്റെ വാതിൽ അടച്ചില്ല; ഓടികൊണ്ടിരുന്ന ബസിൽ നിന്ന് യുവതി പുറത്തേക്ക് തെറിച്ചു വീണു

Kerala
  •  a month ago
No Image

കാനഡയിൽ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം; ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ഇന്ത്യ

International
  •  a month ago
No Image

കുവൈത്ത് പൗരന്റെ കൊലപാതകം; പ്രതികള്‍ക്ക് വധശിക്ഷ

Kuwait
  •  a month ago
No Image

വൻ ഡിമാൻഡ്; ലുലു ഐ.പി.ഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനമായി വർധിപ്പിച്ചു

uae
  •  a month ago
No Image

ശ്രീകുമാർ മേനോനെതിരായ മഞ്ജു വാര്യരുടെ പരാതി ഹൈക്കോടതി റദ്ദാക്കി

Kerala
  •  a month ago
No Image

ജാഗ്രത; ഫെയ്‌സ്ബുക്കിലൂടെ സിവില്‍ ഐഡി സേവനങ്ങള്‍ നല്‍കുന്നില്ല 

Kuwait
  •  a month ago
No Image

ഹിതപരിശോധന; രാജ്യത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  a month ago
No Image

സ്‌കൂള്‍ കായിക മേളയ്ക്ക് തിരിതെളിഞ്ഞു

Kerala
  •  a month ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേള; ഇളയരാജ പങ്കെടുക്കും

uae
  •  a month ago