HOME
DETAILS
MAL
ഖത്തറില്‍ വസ്മി സീസണ് വെള്ളിയാഴ്ച തുടക്കം
backup
October 13 2020 | 00:10 AM
ദോഹ: ഖത്തറിലെ മഴക്കാലമായ വസ്മി സീസണ് അടുത്ത വെള്ളിയാഴ്ച തുടക്കമാവുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൂട് കുറയുന്നതിനൊപ്പം കാറ്റും മഴയും ഇടിമിന്നലുമൊക്കെ ഖത്തറിലെ വസ്മി സീസന്റെ പ്രത്യേകതയാണ്. 52 ദിവസം നീളുന്നതാണ് ഈ സീസണ്‍.
തുടക്കത്തില്‍ തന്നെ മഴയുണ്ടായാല്‍ പൊതുവേ സീസണ്‍ മുഴുവന്‍ നല്ല മഴ കിട്ടാറുണ്ട്. ദോഹയില്‍ പരമാവധി താപനില ക്രമേണ കുറഞ്ഞ് 35 ഡിഗ്രിയിലെത്തും. കുറഞ്ഞ താപനില 20 ഡിഗ്രിയോട് അടുത്തായിരിക്കും. പനി ഉള്‍പ്പെടെയുള്ള കാലവാസ്ഥാ ജന്യമായ രോഗങ്ങള്‍ ചൂടില്‍ നിന്ന് തണുപ്പിലേക്ക് മാറുന്ന ഈ സമയത്ത് പതിവാണ്. പനിക്കുള്ള വാക്‌സിന്‍ എടുക്കുകയും തുടര്‍ച്ചയായി കൈകഴുകയും ചെയ്യണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. രോഗമുള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."