HOME
DETAILS
MAL
ബോട്ടില്‍ ആര്‍ട്ടിലൂടെ ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടി അഫ്‌നിത
backup
October 13 2020 | 00:10 AM
കളമശ്ശേരി: അഫ്‌നിതയുടെ ബോട്ടില്‍ ആര്‍ട്ടില്‍ തെളിഞ്ഞു വന്നത് കേരളത്തിന്റെ ചരിത്രം. കേരളത്തിന്റെ ഭൂപടവും ജില്ലകളും സംസ്‌കാരവും ഉത്സവങ്ങളും അടക്കം മനോഹരമായി ഗ്ലാസ് ബോട്ടിലില്‍ വരച്ചപ്പോള്‍ ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയാണ് ഈ മിടുക്കിയെ തേടിയെത്തിയത്. കേരള ചരിത്രം വരച്ച അഫ്‌നിത യുടെ ഗ്ലാസ് ബോട്ടില്‍ ആര്‍ട്ട് 2021 ലെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം പിടിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ ഇതുവരെയുള്ള മുഖ്യമന്ത്രിമാരുടെ പേരുകളും ബോട്ടിലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു വര്‍ഷം മുന്‍പ് യൂട്യൂബില്‍ ബോട്ടില്‍ ആര്‍ട്ട് ശ്രദ്ധിച്ച അഫ്‌നിത കുപ്പികള്‍ സ്വന്തമായി ശേഖരിച്ച് വരച്ച് തുടങ്ങുകയായിരുന്നു. സൗത്ത് കളമശ്ശേരി പോട്ടച്ചാല്‍ നഗറില്‍ തേക്കും കാട്ടില്‍ ടി.എം ജലീലിന്റെയും സജീനയുടെയും മൂത്ത മകളായ അഫ്‌നിത എടത്തല അല്‍ അമീന്‍ കോളജിലെ രണ്ടാം വര്‍ഷ ബി.കോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിദ്യാര്‍ഥിനിയാണ്. അഞ്ചാം ക്ലാസുകരനായ സഹോദരന്‍ അഫ്‌നാനും സഹായത്തിനുണ്ട്. കോളജ് വിട്ടു വരുമ്പോള്‍ വഴിയരികില്‍ നിന്നും മറ്റുമാണ് കുപ്പികള്‍ ശേഖരിക്കുന്നത്. ഒപ്പം കൂട്ടുകാരും വീട്ടുകാരും കുപ്പികള്‍ സംഘടിപ്പിച്ച് കൊടുക്കും. കുപ്പിയില്‍ ആദ്യം വെള്ള പെയിന്റ് അടിക്കും. പിന്നെ വ്യത്യസ്ത നിറങ്ങളിലുള്ള പെയിന്റുകള്‍ കൊണ്ട് മനോഹരമായി ചിത്രങ്ങള്‍ വരക്കും.
ഒരു മണിക്കൂറില്‍ ഒരു ബോട്ടില്‍ ആര്‍ട്ട് റെഡി. ലോക്ക്ഡൗണ്‍ കാലത്ത് കുപ്പി കിട്ടാന്‍ ബുദ്ധിമുട്ടായെങ്കിലും ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞാല്‍ അഫ്‌നിത കുപ്പി കൈയിലെടുത്ത് ചിത്രം വരയില്‍ മുഴുകും. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന മോഹമാണ് കേരളത്തിന്റെ ചരിത്രം വരക്കാന്‍ പ്രേരണ നല്‍കിയതെന്ന് അഫ്‌നിത പറയുന്നു. ബോട്ടില്‍ ആര്‍ട്ടിനു പുറമേ കാലിഗ്രാഫിയിലും ലീഫ് ആര്‍ട്ടിലും താല്‍പര്യമുള്ള അഫ്‌നിതയുടെ സൃഷ്ടികള്‍ തേടി പലരും എത്തുന്നുണ്ട്. ചില വര്‍ക്കുകള്‍ക്ക് 500 രൂപ വരെ കിട്ടാറുണ്ടെന്ന് അഫ്‌നിത പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ മാ്യമവബഹമ് പേജും അഫ്‌നിതക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."