HOME
DETAILS
MAL
കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്
backup
July 24 2016 | 22:07 PM
വടക്കാഞ്ചേരി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തെക്കുംകര പഞ്ചായത്ത് ഭരണ സമിതി രാഷ്ട്രീയം കലര്‍ത്തുകയാണെന്ന് ആരോപിച്ചും ഓവര്‍സിയറെ അന്യായമായി പിരിച്ച് വിട്ടതില്‍ പ്രതിഷേധിച്ചും പ്രക്ഷോഭവുമായി കോണ്‍ഗ്രസ് രംഗത്ത്.
തെക്കുംകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 28ന് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ഓഫിസിന് മുന്നില്‍ ധര്‍ണയും നടത്താന്‍ മണ്ഡലം കമ്മിറ്റി തീരുമാനമെടുത്തു.
തൊഴിലുറപ്പ് പദ്ധതിയിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിടുന്നതില്‍ നിലനില്‍ക്കുന്ന മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുകയാണ് പഞ്ചായത്ത് ഭരണ സമിതിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് യോഗത്തില്‍ നിന്ന് ഇറങ്ങിപോയി. പി.ജെ രാജു, കെ.ചന്ദ്രശേഖരന്, ബീന ജോണ്സണ്, ടി.സി ഗിരീഷ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."