HOME
DETAILS

പരാജയങ്ങള്‍ സ്വയം വരുത്തിവച്ചത്‌ : വഞ്ചിച്ചത് ജോസ് കെ മാണിയെന്ന് പി ജെ ജോസഫ്

  
backup
October 14 2020 | 07:10 AM

p-joseph-statement-latest-new-2020

കോട്ടയം: പി.ജെ ജോസഫില്‍ നിന്നും വ്യക്തിഹത്യ നേരിട്ടെന്നും പാലാ തെരഞ്ഞെടുപ്പില്‍ ചതിക്കപ്പെട്ടെന്നുമുള്ള ജോസ് കെ മാണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. പാലായില്‍ അടക്കം ജോസ് കെ മാണി പരാജയങ്ങള്‍ ഏറ്റുവാങ്ങിയതാണ്. ജോസ് കെ. മാണിയാണ് യു.ഡി.എഫിനകത്തു നിന്ന് ചെയ്യാന്‍ പാടില്ലാത്തത് ചെയ്തതെന്നും പാലായില്‍ മാണി സാറാണ് ചിഹ്നമെന്ന് പറഞ്ഞ് മത്സരിച്ച് തോറ്റ ശേഷം തോല്‍പ്പിച്ചതാണെന്ന് പറയുന്നതില്‍ എന്ത് ന്യായമാണ് ഉള്ളതെന്നും പി.ജെ ജോസഫ് ചോദിച്ചു.

പാലാ തെരഞ്ഞെടുപ്പില്‍ ചിഹ്നം വേണ്ട എന്നും ചിഹ്നം മാണി സാറാണെന്നും പറഞ്ഞാണ് ജോസ് കെ. മാണി മത്സരിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ വെച്ചാണ് ചിഹ്നം മാണി സാറാണെന്ന് ജോസ് കെ. മാണി പ്രഖ്യാപിച്ചത്. പിന്നെ എങ്ങനെയാണ് ചിഹ്നം കൊടുത്തില്ല എന്ന ആക്ഷേപം വരുന്നത്. വഞ്ചിച്ചത് ഞാനല്ല ജോസ് കെ. മാണിയാണെന്ന് പി ജെ ജോസഫ് കൂട്ടിചേര്‍ത്തു.

നിയമസഭയില്‍ മാണി സാറിനെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നും തടയുകയും സ്പീക്കറുടെ ഡയസില്‍ കയറി കസേര മറിച്ചിടുകയും മാണി സാറിനെ വളഞ്ഞുവെച്ച് ആക്ഷേപിക്കുകയും ചെയ്തവരുടെ കൂടെയാണ് ഇപ്പോള്‍ ജോസ് പോയത്. അന്ന് യു.ഡി.എഫാണ് മാണി സാറിനൊപ്പം നിന്നത്. അത് മറന്നുകൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

കോട്ടയം ജില്ലാ പഞ്ചായത്തില്‍ എട്ട് മാസം അവരുടെ വിഭാഗത്തിനും ആറ് മാസം ഞങ്ങളുടെ വിഭാഗത്തിനുമെന്ന ധാരണ പാലിക്കാത്തതാണ് അവര്‍ സ്വയം പുറത്തുപോകാന്‍ കാരണമായത്. ആരും പുറത്താക്കിയതല്ല. യു.ഡി.എഫിലെ മുഴുവന്‍ ഘടകകക്ഷികളും പറഞ്ഞിട്ടും അത് കേള്‍ക്കാതെയാണ് അദ്ദേഹം കാര്യങ്ങള്‍ ചെയ്തതെന്നും പി.ജെ ജോസഫ് കുറ്റപ്പെടുത്തി.

യു.ഡി.എഫ് കെ.എം മാണിയെ അപമാനിക്കുകയാണെന്നും മാണി സാറിന്റെ പാര്‍ട്ടിയെ ഇല്ലാതാക്കുക എന്ന അജണ്ടയിലാണ് യു.ഡി.എഫ് പ്രവര്‍ത്തിക്കുന്നതെന്നും ജോസ് കെ. മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ആത്മാഭിമാനം അടിയറവ് വെച്ച് ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago