അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മകന് തൂങ്ങിമരിച്ചു
വൈക്കം (കോട്ടയം): അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മകന് തൂങ്ങിമരിച്ചു. ചെമ്പ് മത്തുങ്കല്‍ ഭാഗത്ത് ആശാരിപ്പറമ്പില്‍ പരേതനായ തങ്കപ്പന്റെ ഭാര്യ കാര്‍ത്ത്യായനിയെ (70)കഴുത്തില്‍ സാരി ചുറ്റിവരിഞ്ഞ് കൊലപ്പെടുത്തിയ ശേഷം മൂത്ത മകന് ബിജു(45) മറ്റൊരു മുറിയിലെ കമ്പിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.
ഉച്ചക്കുശേഷം മൂന്നോടെയായിരുന്നു സംഭവം.
ഇളയ മകന് സിജു ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മാതാവ് കട്ടിലില്‍ അനക്കമറ്റ് കിടക്കുന്നതു കണ്ട സിജു ബഹളം വയ്ക്കുകയായിരുന്നു. സമീപവാസികള്‍ വന്നുനോക്കിയപ്പോഴാണ് ബിജുവിനെ മറ്റൊരു മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. പൊലിസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കെട്ടിട നിര്‍മാണ തൊഴിലാളിയായ ബിജു പലപ്പോഴും ജോലിക്ക് പോകാതെ മദ്യപിച്ച് കറങ്ങിനടക്കുന്ന സ്വഭാവക്കാരനായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
മറ്റു മക്കള്‍: ശാന്ത (ഇത്തിപ്പുഴ), ഗീത (തലയാഴം), അംബിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."