മൂര്‍ക്കനാട് പാലം പുനഃസ്ഥാപിക്കണം; ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു
അരീക്കോട്: കനത്ത മഴയിലും മലവെളളപ്പാച്ചിലിലും ഒലിച്ചുപോയ മൂര്‍ക്കനാട് സ്കൂള്‍ കടവിലെ പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മൂര്‍ക്കനാട് സ്കൂളിനെ ആശ്രയിക്കുന്ന നാലായിരത്തോളം വിദ്യാര്‍ഥികളും നാട്ടുകാരും ഉപയോഗിച്ചിരുന്ന നടപ്പാലം കഴിഞ്ഞ പതിനാലിനാണ് തകര്‍ന്നു ഒലിച്ചുപോയത്.
അരീക്കോട് - ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മൂര്‍ക്കനാട് ന്യൂസ് വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി.റൗഫ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം മുണ്ടോടന്‍ ഹഫ്സത്ത് ആധ്യക്ഷയായി. അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഡബ്ല്യു അബ്ദുറഹ്മാന് മുഖ്യപ്രഭാഷണം നടത്തി.
വാട്സ്ആപ്പ് കൂട്ടായ്മ കണ്‍വീനര്‍ എം. മണികണ്ഠന്, ഉബൈദുള്ള മുണ്ടോടന്‍, ചെയര്മാന് സഫ മുഹമ്മദ് അലി, എം.അബ്ദുല്‍ ജബ്ബാര്‍, ടി.എ. മനാഫ്, കൊല്ലത്തൊടി ബഷീര്‍ മാസ്റ്റര്‍, ഡോ. പി.പി.സുരേഷ് കുമാര്‍, അയ്യപ്പന് വളപ്പില്‍, കാസിം മാസ്റ്റര്‍, മുണ്ടോടന്‍ സകരിയ്യ, പി.കേശവന്, അല്‍മോയ റസാഖ്, പി. സോമസുന്ദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."