രാജ്യസഭയില്‍ 2020ല്‍ ബി.ജെ.പി ഭൂരിപക്ഷമാവും
ന്യൂഡല്‍ഹി: മൂന്നില്‍ രണ്ടിനടുത്ത് ഭൂരിപക്ഷത്തോടെ നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതിന് പിന്നാലെ അടുത്തവര്‍ഷം ബി.ജെ.പി രാജ്യസഭയിലും ഭൂരിപക്ഷമാവും. രാജ്യസഭയില്‍ നിലവില്‍ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാത്തതിനാല്‍ നിരവധി സുപ്രധാന ബില്ലുകള്‍ പാസാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നില്ല.
മുത്വലാഖ് മുഖേന വിവാഹമോചനം ചെയ്യുന്ന ഭര്‍ത്താക്കന്‍മാരെ ജയിലിലടക്കുന്ന നിയമം, പാകിസ്താനില്‍ നിന്നും അഫ്ഗാനില്‍ നിന്നും വരുന്ന മുസ്‌ലിമേതര മതസ്തര്‍ക്ക് പൗരത്വം എളുപ്പമാക്കുന്ന നിയമം തുടങ്ങിയവ ഇക്കാരണത്താല്‍ രാജ്യസഭ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല,
അടുത്തവര്‍ഷം നവംബര്‍ വരെ 70ലേറെ ഒഴിവുകളാണ് രാജ്യസഭയില്‍ വരാനിരിക്കുകയാണ്. ഉത്തര്‍പ്രദേശ്, ബിഹാര്‍, തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ്, അസം, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഒഴിവുകള്‍ വരാനിരിക്കുന്നത്. ഇതില്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് കൂടുതല്‍ ഒഴിവുകള്‍ വരിക. 403 അംഗങ്ങളുള്ള ഉത്തര്‍പ്രദേശ് നിയമസഭയില്‍ 310 എം.എല്‍.എമാരാണ് എന്‍.ഡി.എക്കുള്ളത്. തമിഴ്‌നാട്ടില്‍ ആറംഗങ്ങളുടെ ഒഴിവും വരുന്നുണ്ട്.
ബി.ജെ.പിക്ക് തമിഴ്‌നാട്ടില്‍ ഒരു എം.എല്‍.എ പോലുമില്ലെങ്കിലും ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ എന്‍.ഡി.എയുടെ ഭാഗമായതിനാല്‍ സംസ്ഥാനത്തു നിന്ന് കൂടുതല്‍ അംഗങ്ങെളെ തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് കഴിയും. നിലവില്‍ ബി.ജെ.പി ഭരിക്കുന്ന അസമില്‍ മൂന്നും രാജസ്ഥാനില്‍ രണ്ടും ഒഡിഷയില്‍ ഒന്നും ഒഴിവുകളാണ് വരാനിരിക്കുന്നത്. ഇതില്‍ ഒഡിഷയിലും രാജസ്ഥാനിലും ഒഴികെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് നിശ്പ്രയാസം ബി.ജെ.പിക്ക് അംഗങ്ങളെ ജയിപ്പിക്കാന്‍ കഴിയും.
കര്‍ണാടക, മിസോറം, മേഘാലയ, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും അടുത്തവര്‍ഷം ഒഴിവുവരികയാണ്. ഈ സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിക്ക് രാജ്യസഭയിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ കഴിയും. കര്‍ണാടക, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യസഭയിലേക്ക് ഒഴിവ് വരാനിരിക്കുകയാണെങ്കിലും ഇവിടെയും ബി.ജെ.പിക്ക് സാധ്യതകുറവാണ്.
ഈ വര്‍ഷാവസാനം മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മൂന്നിടത്തും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറുകയാണെങ്കില്‍ അടുത്തവര്‍ഷം നവംബറില്‍ ഈ സംസ്ഥാനങ്ങളില്‍ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് കൂടുതല്‍ അംഗങ്ങളെ ലഭിക്കും.
123 അംഗങ്ങളാണ് സഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത്. എന്‍.ഡി.എക്ക് ഭൂരിപക്ഷം ലഭിക്കുന്നതോടെ 15 വര്‍ഷത്തിന് ശേഷം ഇതാദ്യമാവും ലോക്‌സഭയിലും രാജ്യസഭയിലും ഒരുസര്‍ക്കാരിന് ഒരേസമയം ഭൂരിപക്ഷം ലഭിക്കുക. പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിക്കുന്നതോടെ നരേന്ദ്രമോദി സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ സഹായമില്ലാതെ തന്നെ നിയമനിര്‍മാണത്തിന് കഴിയും.
കഴിഞ്ഞവര്‍ഷം ആദ്യമായി രാജ്യസഭയില്‍ അംഗങ്ങളുടെ അംഗബലത്തില്‍ ബി.ജെ.പി കോണ്‍ഗ്രസിനെ മറികടന്നിരുന്നു. 245 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. നിലവില്‍ 101 അംഗങ്ങളാണ് എന്‍.ഡി.എക്കുള്ളത്. ഇതിനു പുറമെ സ്വപന്‍ദാസ് ഗുപ്ത, മേരികോം, നരേന്ദ്രജാദവ് എന്നിങ്ങനെ മൂന്നു നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളുമുണ്ട്. ഇതിന് പുറമെ മറ്റു മൂന്നുസ്വതന്ത്രരും കൂടിചേരുന്നതോടെ അംഗബലം 107 ആയി.
പാര്‍ലമെന്റിന്റെ അധോസഭയായ ലോക്‌സഭയിലേക്ക് ജനങ്ങള്‍ നേരിട്ടാണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതെങ്കില്‍, രാജ്യസഭയിലേക്ക് എം.എല്‍.എമാരാണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. കൂടുതല്‍ എം.എല്‍.എമാരുള്ള പാര്‍ട്ടിക്ക് കൂടുതല്‍ അംഗങ്ങളെ രാജ്യസഭയിലേക്കു വിടാന്‍ കഴിയും.
ലോക്‌സഭയുടെ കാലാവധി അഞ്ചുവര്‍ഷമാണെങ്കില്‍ രാജ്യസഭാംഗത്തിന്റെ കാലാവധി അഞ്ചുവര്‍ഷമാണ്. ലോക്‌സഭയിലേക്ക് വോട്ടെടുപ്പിലൂടെ ഒന്നിച്ച് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന രീതിയല്ല, രാജ്യസഭയില്‍. മറിച്ച് കാലാവധി കഴിയുന്ന അംഗങ്ങള്‍ക്ക് പകരമായി അപ്പപ്പോള്‍ വോട്ടെടുപ്പ് നടത്തുന്നതാണ് രീതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."