'മുസ്ലിംലീഗിന്‍റെ രാഷ്ട്രീയം പഠിക്കാനാഗ്രഹിക്കുന്നവര്‍ സി.എച്ചിന്‍റെ ചരിത്രം പഠിക്കണമെന്ന്' പാറക്കൽ അബ്ദുല്ല എം.എൽ.എ
മനാമ: മുസ്ലിംലീഗിന്‍റെ രാഷ്ട്രീയം പഠിക്കാനാഗ്രഹിക്കുന്നവര്‍ സി.എച്ച് മുഹമ്മദ് കോയയുടെ ചരിത്രം പഠിക്കണമെന്നും പുതുതലമുറക്ക് ലീഗ് രാഷ്ട്രീയം പഠിക്കാൻ സി.എച്ചിെൻറ ചരിത്രത്തോളം പ്രാധാന്യമുള്ള മറ്റൊന്നുമില്ലെന്നും മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുല്ല എം.എൽ.എ പറഞ്ഞു. ബഹ്‌റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഓണ്‍ലൈനില്‍ കഴിഞ്ഞ 10 ദിവസങ്ങളിലായി നടത്തി വന്ന സി.എച്ച് അനുസ്മരണത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ വിപ്ലവത്തിന് നാന്ദികുറിച്ച സി.എച്ചിെൻറ നിയമസഭ കന്നിപ്രസംഗം തന്നെ വിദ്യാഭ്യാസ പുരോഗമനം ലക്ഷ്യംവെച്ചുള്ളതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.സി.സി കോഴിക്കോട് ജില്ല ആക്ടിങ് പ്രസിഡൻറ് ശരീഫ് വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സാധാരണക്കാരെൻറ മക്കൾക്ക് പഠിക്കാൻ അവസരമൊരുക്കി സി.എച്ച് നടത്തിയ വിദ്യാഭ്യാസ വിപ്ലവത്തിെൻറ ഫലമാണ് ഇന്ന് കാണുന്ന വിദ്യാഭ്യാസ പുരോഗമനമെന്ന് ബഹ്‌റൈൻ കെ.എം.സി.സി മുൻ പ്രസിഡൻറ് എസ്.വി. ജലീൽ സി.എച്ച് അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.
ജില്ല സെക്രട്ടറി ജെ.പി.കെ. തിക്കോടി യോഗം നിയന്ത്രിച്ചു. കെ.എം.സി.സി പ്രസിഡൻറ് ഹബീബ് റഹ്മാൻ, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി സി.കെ. സുബൈർ, കെ.എം.സി.സി സീനിയർ വൈസ് പ്രസിഡൻറ് കുട്ടൂസ മുണ്ടേരി, സംസ്ഥാന സെക്രട്ടറി ഒ.കെ. കാസിം, ജില്ല പ്രസിഡൻറ് ഫൈസൽ കോട്ടപ്പള്ളി, ജില്ല ജനറൽ സെക്രട്ടറി ഫൈസൽ കണ്ടീത്താഴ, ജില്ല വൈസ് പ്രസിഡൻറ് അഷ്‌റഫ് അഴിയൂർ എന്നിവർ സംസാരിച്ചു.
10 ദിവസങ്ങളിലായി നടന്ന ക്വിസ് മത്സരവിജയികളെ ചടങ്ങിൽ പ്രഖ്യാപിച്ചു.
ജില്ല ഭാരവാഹികളായ അബൂബക്കർ ഹാജി, അസീസ് പേരാമ്പ്ര, ഹസൻകോയ പൂനത്ത്, അഷ്‌കർ വടകര, കാസിം നൊച്ചാട് എന്നിവർ നേതൃത്വം നൽകി. ജില്ല ആക്ടിങ് സെക്രട്ടറി ഇസ്ഹാഖ് വില്യാപ്പള്ളി സ്വാഗതവും ജില്ല ഓർഗനൈസിങ് സെക്രട്ടറി പി.വി. മൻസൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."