17ാമത് ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ ആറു മുതല്‍
ന്യൂഡല്‍ഹി: 17ാമത് ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ ആറുമുതല്‍ 15വരെ ചേര്‍ന്നേക്കും. മെയ് 31ന് ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. മെയ് 30ന് പ്രധാനമന്ത്രിയായി നരേന്ദ്രമോദിയും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്ന പശ്ചാത്തലത്തിലാണ് 31ന് ആദ്യ മന്ത്രിസഭാ യോഗം ചേരുന്നത്. ലോക്സഭയുടെ ആദ്യ ദിനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളെയും അഭിസംബോധന ചെയ്യും. അന്നു തന്നെ താല്‍ക്കാലിക സ്പീക്കറെയും തെരഞ്ഞെടുക്കും.
താല്‍ക്കാലിക സ്പീക്കറായിരിക്കും സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം എം.പിമാരുടെ സത്യപ്രതിജ്ഞക്ക് നേതൃത്വം നല്‍കുക. ജൂണ്‍ 10നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം ഇരുസഭകളും നന്ദിപ്രമേയം അവതരിപ്പിച്ച് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പ്രസംഗം നടത്തും. 30ന് വൈകിട്ട് ഏഴുമണിക്കാണ് മോദിയും മന്ത്രിമാരും രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."