ഐ.എസ്.എസ്.എഫ് ലോകകപ്പ് ഷൂട്ടിങ്: സൗരഭിനും റാഹി സ്വര്ണോബതിനും സ്വര്‍ണം
മ്യൂണിച്ച്: ഐ.എസ്.എസ്.എഫ് ലോകകപ്പ് ഷൂട്ടിങില്‍ ഇന്ത്യന്‍ താരം സൗരഭ് ചൗധരിക്കും റാഹി സ്വര്ണോബതിനും സ്വര്‍ണം. 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ 246.3 സ്കോര്‍ നേടിയ സൗരഭ് ലോക റെക്കോര്‍ഡോടെയാണ് സ്വര്‍ണം സ്വന്തമാക്കിയത്.
17 കാരനായ സൗരഭ് സീനിയര്‍ വിഭാഗത്തില്‍ ഡല്‍ഹിയില്‍ നേടിയ തന്റെ തന്നെ റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്. ജൂനിയര്‍ വിഭാഗത്തില്‍ 245.5 പോയിന്റാണ് സൗരഭിന്റെ റെക്കോര്‍ഡ്. റഷ്യയുടെ ആര്ടെംചെര്നഷോവ് രണ്ടാം സ്ഥനവും ചൈനയുടെ വെയ് പാങ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന ഷഹ്സാര്‍ റിസ്വിക്ക് 177.6 പോയിന്റേ നേടാനായുള്ളൂ. അഞ്ചാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്.
വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ താരം റാഹി സ്വര്ണോബതും സ്വര്‍ണം നേടിയിട്ടുണ്ട്. 25 മീറ്റര്‍ പിസ്റ്റളിലാണ് റാഹിയുടെ സ്വര്‍ണനേട്ടം. മികച്ച പ്രകടനം കാഴച്വച്ച റാഹി സ്വര്‍ണ നേട്ടത്തോടെ 2020ല്‍ ടോക്കിയോയില്‍ നടക്കുന്ന ഒളിംപിക്സിലേക്ക് യോഗ്യത നേടി.
2013ല്‍ ചാങ്വോണില്‍ നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പ് ഷൂട്ടിങില്‍ റാഹി സ്വര്‍ണം നേടിയിരുന്നു. ഈ ഇനത്തില്‍ സ്വര്ണപ്രതീക്ഷയുണ്ടായിരുന്ന മനു ഭക്കര്‍ മത്സരത്തില്‍നിന്ന് പുറത്താക്കപ്പെട്ടു. മത്സരത്തിനിടെ താരത്തിന്റെ തോക്കിന് പ്രവര്‍ത്തന പിഴവ് സംഭവിച്ചതാണ് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."