HOME
DETAILS

പുനരുദ്ധാരണം തുടങ്ങി; ഗാര്‍ഡന്‍ വളപ്പ്- ഇട്ടമ്മല്‍ പാതക്ക് ശാപമോക്ഷം

  
backup
September 10 2018 | 20:09 PM

%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%be%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%97%e0%b4%be

 

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍പ്പെട്ട ഗാര്‍ഡന്‍ വളപ്പ് വഴി അജാനൂര്‍ പഞ്ചായത്തിലെ ഇട്ടമ്മലിലേക്ക് പോകുന്ന റോഡിന് അവസാനം ശാപ മോക്ഷം. കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമായാല്‍ അപ്പ്രോച് റോഡ് ആവേണ്ട ഈ റോഡിനെ ചൊല്ലി വര്‍ഷങ്ങളായി നഗരസഭയും, സ്ഥല ഉടമകള്‍ തമ്മിലും കേസ് നിലനില്‍ക്കുകയായിരുന്നു.
തങ്ങളുടെ അനുവാദമില്ലാതെയാണ് ഇതിലൂടെ റോഡ് ഉണ്ടാക്കിയതെന്നും, അതിനാല്‍ പൂര്‍വ സ്ഥിതിയിലാക്കി തരണമെന്നും ആവശ്യപ്പെട്ട് ഉടമകളായ ചിത്താരി വി.പി ഹൗസിലെ ആമിനയുടെ മക്കളായ മുംതാസ്, നസീര്‍ എന്നിവര്‍ 2009ല്‍ കോടതിയെ സമീപിക്കുകയുണ്ടായി. കോടതി ഇവര്‍ക്ക് അനുകൂലമായി വിധി പറയുകയും ചെയ്തു. പിന്നീട് ഒരു അറ്റകുറ്റ പണിയും നടക്കാത്തതിനാല്‍ ഈ പാത കുണ്ടും കുഴിയും നിറഞ്ഞു ഗതാഗത യോഗ്യമല്ലാതായിട്ട് നാളുകളേറെയായി. ഇതിനെതിരെ കഴിഞ്ഞ നഗരസഭ ഭരണ സമിതി കോടതിയിലെത്തിയെങ്കിലും അനുകൂല വിധി നേടാന്‍ കഴിഞ്ഞിരുന്നില്ല.
രണ്ടു ദിവസം മുന്‍പ് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ മുന്‍കൈയെടുത്ത് ഉടമകളുമായി വീണ്ടും സംസാരിച്ചു ഒത്തു തീര്‍പ്പിലെത്തി. അതനുസരിച്ച് നിലവിലുള്ള റോഡിനു സ്ഥലം വിട്ടുനല്‍കാന്‍ ഉടമകള്‍ തയ്യാറായതോടെ, ഗാര്‍ഡന്‍ വളപ്പ്-ഇട്ടമ്മല്‍ റോഡിന് ശാപ മോക്ഷം ലഭിക്കുകയാണ്. തുടര്‍ന്ന് ഇന്നലെ റോഡിന്റെ പുനരുദ്ധാരണം ആരംഭിക്കുകയും ചെയ്തു .
നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ എം.പി ജാഫര്‍, ബല്ല വില്ലേജ് ഓഫിസര്‍ ഗോപി, ഓവര്‍സീയര്‍ ശ്രീജിത്ത്, അനില്‍ ഗാര്‍ഡന്‍ വളപ്പ്, മുഹമ്മദ് ഫൈസല്‍ തുടങ്ങിയവര്‍ നവീകരണ ഉദ്ഘാടന വേളയില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago