സഹൃദയ എന്‍ജിനീയറിങ് കോളജ്: മിനി റോക്കറ്റ് വിക്ഷേപണം നാളെ
തൃശൂര്‍: കൊടകരയിലെ സഹൃദയ എന്‍ജിനീയറിങ് കോളജ്. 'ഗ്ലോബല്‍ എയ്‌റോ സ്‌പോര്‍ട്‌സ്'എന്ന സ്ഥാപനത്തിന്റെയും തൃശൂര്‍ ലയണ്‍സ് ക്ലബ്ബിന്റെയും സഹകരണത്തോടെ കേരളത്തിലെ ആദ്യത്തെ എയ്‌റോ സ്‌പേസ് ക്ലബ്ബിന് തുടക്കം കുറിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉദ്ഘാടനത്തിനോടനുബന്ധിച്ച് 700 അടി ഉയരത്തിലേക്ക് മിനി റോക്കറ്റ് വിക്ഷേപണം വിദ്യാര്‍ഥികള്‍ നടത്തും. നാളെ കോളജില്‍ നടക്കുന്ന ചടങ്ങില്‍ ക്ലബ്ബിന്റെ ഉദ്ഘാടനം തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ മുന്‍ ഡയറക്ടറും ഇപ്പോള്‍ കേരള മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ പത്മശ്രീ എം സി ദത്തന്‍ നിര്‍വഹിക്കും. ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷനാകും. ഗ്ലോബല്‍ എയ്‌റോ സ്‌പോര്‍ട്‌സ് സ്ഥാപകന്‍ എം രാധാകൃഷ്ണന്‍ മേനോന്‍ എയ്‌റോ സ്‌പേസ് ഇന്‍ഡസ്ട്രിയെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തും.
എസ്.സി.ഇ.റ്റി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, എസ്.സി.ഇ.റ്റി. ഡയറക്ടര്‍ റവ. ഡോ. ജോസ് കണ്ണമ്പുഴ, ലണ്‍സ് ക്ലബ്ബ് എന്‍ഗേയ്ജിംങ്ങ് യൂത്ത് ഡി. സി. പ്രൊജക്ട് അഡൈ്വസര്‍ സി. സുധീര്‍ കുമാര്‍, എസ്.സി.ഇ.ടി. പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍കുരുവിള സംസാരിക്കും. ലയണ്‍സ് ക്ലബ്ബ് ഓഫ് ട്രിച്ചൂര്‍ പ്രസിഡന്റ് ജെയിംസ് വളപ്പില റോക്കറ്റ് കിറ്റ് വിതരണവും സഹൃദയ കോളജ് ലയണ്‍സ് ക്യാംപസ് ക്ലബ്ബ് ഉദ്ഘാടനവും നിര്‍വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ എസ്.സി.ഇ.റ്റി. പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള, ഗ്ലോബല്‍ എയ്‌റോ സ്‌പോര്‍ട്‌സ് സ്ഥാപകന്‍ എം. രാധാകൃഷ്ണന്‍ മേനോന്‍, ലയണ്‍സ് ക്ലബ്ബ് ഓഫ് ട്രിച്ചൂര്‍ പ്രസിഡന്റ് ജെയിംസ് വളപ്പില, അസി. പ്രൊഫസര്‍, പ്രോഗ്രാം കണ്‍വീനര്‍ സുബോധ് രാജ് എം.എസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."