HOME
DETAILS

ഇറാനില്‍ ഭരണമാറ്റമുണ്ടാക്കാന്‍ യു.എസ് ശ്രമിക്കുന്നില്ലെന്ന് ട്രംപ്

  
backup
May 27 2019 | 21:05 PM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be


ടോക്കിയോ: ഇറാനില്‍ ഭരണമാറ്റമുണ്ടാക്കാന്‍ യു.എസ് ശ്രമിക്കുന്നില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജപ്പാനില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഭയാനകമായ കാര്യങ്ങള്‍ സംഭവിക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ലെന്ന് അകാസക കൊട്ടാരത്തില്‍ മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു. അതിനിടെ ഇറാനും യു.എസിനുമിടയില്‍ മധ്യസ്ഥ ശ്രമത്തിന് തയാറാണെന്ന് ജപ്പാന്‍ അറിയിച്ചു.
പശ്ചിമേഷ്യയില്‍ കൂടുതല്‍ സൈനികസംഘങ്ങളെ വിന്യസിക്കാന്‍ അനുമതി നല്‍കിയ ട്രംപിന്റെ പ്രസ്താവനക്ക് രാഷ്ട്രീയ വിദഗ്ധര്‍ വലിയ പ്രാധാന്യമാണ് കൊടുക്കുന്നത്. ജപ്പാന്റെ പുതുതായി സ്ഥാനമേറ്റ നെരൂഹിതോ ചക്രവര്‍ത്തിയെ സന്ദര്‍ശിക്കുന്ന ആദ്യ വിദേശ നേതാവാണ് ട്രംപ്.
ജപ്പാനില്‍ ആബെയോടൊപ്പം ഗോള്‍ഫ് കളിക്കാനും സുമോ ഗുസ്തി കാണാനും ട്രംപ് സമയം കണ്ടെത്തി.
ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തില്‍ ആശങ്കപ്പെടുന്നില്ലെന്നു പറഞ്ഞ ട്രംപ് സാമ്പത്തിക ശക്തിയുള്ള ഒരു രാജ്യം കെട്ടിപ്പടുക്കാനാണ് കിം ജോങ് ഉന്‍ ശ്രമിക്കേണ്ടതെന്ന് ഊന്നിപ്പറഞ്ഞു. ഇത്തരമൊരു ലക്ഷ്യവുമായി ഒത്തുപോവുന്നതല്ല ആണവ പരീക്ഷണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഉ.കൊറിയയുടെ ഹ്രസ്വദൂര മിസൈല്‍ പരീക്ഷണം യു.എന്‍ ഉപരോധ ലംഘനമാണെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ പറഞ്ഞിരുന്നു. യു.എസിന്റെ 105 എഫ്.35 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ജപ്പാന്‍ സമ്മതിച്ചതായി ട്രംപ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago