HOME
DETAILS

മലബാറില്‍ മൂന്നു സീറ്റുകളില്‍ നോട്ടമിട്ട് ജോസ് കെ. മാണി വിഭാഗം

  
backup
October 16 2020 | 04:10 AM

jose-k-mani-group-878455465-2020

കോഴിക്കോട്: ഇടതുമുന്നണിയിലേക്കെത്തിയ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് മലബാറില്‍ മൂന്ന് നിയമസഭാ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷ. മുന്നണി മാറ്റത്തിന് മുന്നോടിയായി സി.പി.എം നേതാക്കളുമായി നടത്തിയ അനൗപചാരിക ചര്‍ച്ചയില്‍ ഈ സീറ്റുകളുടെ കാര്യം കേരള കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിച്ചിരുന്നു.
ഇടതുമുന്നണിയില്‍ എത്തുമ്പോള്‍ മലബാറില്‍ ഒരു സീറ്റിലെങ്കിലും വിജയക്കൊടി പാറിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. യു.ഡി.എഫിന്റെ ഭാഗമായിരുന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലബാറില്‍ തളിപ്പറമ്പ്, പേരാമ്പ്ര, ആലത്തൂര്‍
എന്നീ മൂന്ന് സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് (എം) മത്സരിച്ചത്. മൂന്നിടത്തും സി.പി.എം സ്ഥാനാര്‍ഥികളാണ് ജയിച്ചത്. പരമ്പരാഗത സി.പി.എം മണ്ഡലങ്ങളായ ഇവ മൂന്നും കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ സി.പി.എമ്മിന് താല്‍പര്യമുണ്ടാകില്ലെങ്കിലും പകരം സീറ്റുകള്‍ നല്‍കേണ്ടിവരും.
തളിപ്പറമ്പിന് പകരം കേരള കോണ്‍ഗ്രസിനുള്ള സ്വാധീനമുള്ള ഇരിക്കൂര്‍ നല്‍കാനാണ് സാധ്യത. നിലവില്‍ യു.ഡി.എഫിലെ കെ.സി ജോസഫാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. നാലുപതിറ്റാണ്ടായി തുടര്‍ച്ചയായി മത്സരിക്കുന്ന പേരാമ്പ്രയ്ക്കുവേണ്ടിയും കേരള കോണ്‍ഗ്രസ് ശ്രമം നടത്തും. പേരാമ്പ്ര ലഭിക്കില്ലെങ്കില്‍ തിരുവമ്പാടിയോ കുറ്റ്യാടിയോ നല്‍കണമെന്നും കേരള കോണ്‍ഗ്രസ് ആവശ്യപ്പെടും.
പേരാമ്പ്രയില്‍ മന്ത്രി ടി.പി രാമകൃഷ്ണനും തിരുവമ്പാടിയില്‍ ജോര്‍ജ് എം.തോമസുമാണ് കഴിഞ്ഞതവണ ജയിച്ചത്. മലയോര കര്‍ഷകര്‍ക്ക് സ്വാധീനമുള്ളതും ക്രൈസ്തവ വോട്ടുകള്‍ നിര്‍ണായകവുമായ തിരുവമ്പാടി നല്‍കാനാണ് സാധ്യത. സിറ്റിങ് സീറ്റാണെങ്കിലും നേരിയ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ എല്‍.ഡി.എഫ് ജയിച്ചത്. എല്‍.ഡി.എഫിന്റെ സ്ഥിരം സീറ്റല്ല തിരുവമ്പാടിയെന്നതും കേരള കോണ്‍ഗ്രസ് അവകാശവാദത്തിന് ബലം നല്‍കുന്നു.
കേരള കോണ്‍ഗ്രസ് (എം) മുന്നണിയിലേക്ക് വരുമ്പോള്‍ ഇവിടെ ജയം അനായാസമാകുമെന്നാണ് സി.പി.എം വിലയിരുത്തല്‍. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണെങ്കിലും ഇടതുമുന്നണിക്ക് ഏറെ രാഷ്ട്രീയ അടിത്തറയുള്ള മണ്ഡലമാണ് കുറ്റ്യാടി.
മുസ്‌ലിം ലീഗിലെ പാറക്കല്‍ അബ്ദുല്ലയാണ് ഇവിടെ ജയിച്ചത്. സി.പി.എമ്മിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വീഴ്ചയും അടിത്തട്ടിലെ വികാരം മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടതുമാണ് കുറ്റ്യാടിയിലെ തോല്‍വിയിലേക്ക് നയിച്ചത്. ഏറെ സംഘടനാ സ്വാധീനമുള്ള മണ്ഡലം തിരിച്ചുപിടിക്കുകയെന്നത് സി.പി.എമ്മിന് അഭിമാനപ്രശ്‌നമാണ്. അതിനാല്‍ ഈ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ സി.പി.എം ജില്ലാ ഘടകം തയാറാകില്ല.
പാലക്കാട് ജില്ലയില്‍ കഴിഞ്ഞ തവണ മല്‍സരിച്ച ആലത്തൂരോ അല്ലെങ്കില്‍ നെന്‍മാറയോ നല്‍കണമെന്നാണ് കേരള കോണ്‍ഗ്രസ് മുന്നോട്ടുവച്ച നിര്‍ദേശം. ഇവ രണ്ടും സി.പി.എമ്മിന്റെ സിറ്റിങ് സീറ്റുകളാണ്. ആലത്തൂരില്‍ നിന്ന് കെ.ഡി പ്രസേനനും നെന്‍മാറയില്‍ നിന്ന് കെ.ബാബുവുമാണ് നിയമസഭയില്‍ എത്തിയത്. നെന്‍മാറ കിട്ടുമെന്നാണ് കേരളാ കോണ്‍(എം)പ്രതീക്ഷിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലും അര്‍ഹമായ പരിഗണന ലഭിക്കുന്നതിനായി കേരള കോണ്‍ഗ്രസ് നീക്കങ്ങള്‍ ആരംഭിച്ചു. വരുംദിവസങ്ങളില്‍ എല്‍.ഡി.എഫിന്റെ സീറ്റ് വിഭജന ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസിനെയും ഉള്‍പ്പെടുത്തിയേക്കും. പാര്‍ട്ടിക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ പരമാവധി സീറ്റുകള്‍ നേടാനാണ് കേരള കോണ്‍ഗ്രസ് ശ്രമം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago