ഇന്ന് പരിഗണിച്ചില്ല, ലാവലിന്‍ കേസ് നവംബര്‍ അഞ്ചിന് : കൂടുതല്‍ സമയം ആവശ്യപ്പെട്ട് കത്ത് നല്‍കിയത് സി.ബി.ഐ
ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസിലെ ഹര്‍ജികള്‍ നവംബര്‍ അഞ്ചിന് സുപ്രിം കോടതി പരിഗണിക്കും. തെളിവുകളും രേഖകളും ഹാജരാക്കാന്‍ രണ്ടാഴ്ച സമയം വേണമെന്നാണ് സി.ബി.ഐ ആവശ്യപ്പെട്ടത്. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അടിയന്തര സ്വഭാവമുള്ള കേസാണെന്ന നിലപാട് നേരത്തെ സ്വീകരിച്ച സി.ബി.ഐ തന്നെയാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രിംകോടതിക്ക് വ്യാഴാഴ്ച കത്ത് നല്‍കിയത്.
കേസില്‍ വാദമുഖങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുറിപ്പ് സി.ബി.ഐ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ലാവ്ലിന് കേസ് പ്രതികളെ രണ്ട് കോടതികള്‍ കുറ്റവിമുക്തരാക്കിയ സാഹചര്യത്തില്‍ സുപ്രിംകോടതി ഇടപെടണമെങ്കില്‍ ശക്തമായ കാരണങ്ങള്‍ വേണമെന്ന് ജസ്റ്റിസ് യു.യു ലളിത് കഴിഞ്ഞ തവണ ചൂണ്ടിക്കാണിച്ചിരുന്നു.
ഹരജികള്‍ കോടതി ഇന്ന് പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ അപേക്ഷ നല്‍കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ഊര്‍ജ സെക്രട്ടറി കെ.മോഹനചന്ദ്രന്,ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐയുടെ അപ്പീല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."