അടുത്ത വര്‍ഷത്തോടെ ഇന്ത്യ മികച്ച വളര്‍ച്ച നേടുമെന്ന് ഐ.എം.എഫ്
വാഷിങ്ടണ്‍: കൊവിഡ് മഹാമാരി ലോകരാജ്യങ്ങളെ സാമ്പത്തികമാന്ദ്യത്തിലാക്കിയെങ്കിലും ചൈനയെ മുന്‍നിരയിലെത്തിക്കുമെന്ന് ഐ.എം.എഫ് കണക്ക്. ആഗോള വളര്‍ച്ചയിലേക്കുള്ള ചൈനയുടെ സംഭാവന അടുത്തവര്‍ഷം 26.8 ശതമാനമായിരിക്കുമെന്നും 2025ല്‍ ഇത് 27.7 ശതമാനമായി വര്‍ധിക്കുമെന്നും അന്താരാഷ്ട്ര നാണയനിധി കണക്കുകള്‍ ഉപയോഗിച്ച് ബ്ലൂംബര്‍ഗ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് യു.എസിന്റെ വിഹിതത്തെക്കാള്‍ യഥാക്രമം 15, 17 ശതമാനം കൂടുതലായിരിക്കും. ഇന്ത്യ, ജര്‍മനി, ഇന്തോനേഷ്യ എന്നിവയും അടുത്തവര്‍ഷം വന്‍ വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഈവര്‍ഷം ആഗോള തലത്തില്‍ ജി.ഡി.പി 4.4 ശതമാനമായി ഇടിയുമെന്ന് ഈയാഴ്ച പ്രസിദ്ധീകരിച്ച ഐ.എം.എഫിന്റെ വേള്‍ഡ് എക്‌ണോമിക് ഔട്ട്‌ലുക്കില്‍ പറഞ്ഞിരുന്നു. ജൂണിലിത് 4.9 ശതമാനമായിരുന്നു. അതേസമയം അടുത്തവര്‍ഷം 5.2 ശതമാനം വളര്‍ച്ച ഐ.എം.എഫ് പ്രവചിക്കുന്നു.
ചൈന അടുത്തവര്‍ഷം 8.2 ശതമാനം വളര്‍ച്ച നേടും. ഏപ്രിലില്‍ ഐ.എം.എഫ് പ്രവചിച്ചതിനെക്കാള്‍ കുറവാണിത്. എന്നാല്‍ ആഗോള വളര്‍ച്ചയുടെ നാലിലൊന്നിനെക്കാള്‍ കൂടുതലാണിത്. അതേസമയം യു.എസ് 2021ല്‍ 3.1 ശതമാനം വളര്‍ച്ചയോടെ 11.6 ശതമാനം ആഗോള വളര്‍ച്ചയിലേക്ക് സംഭാവന നല്‍കുമെന്നും ഐ.എം.എഫ് നിരീക്ഷിക്കുന്നു.
ആഗോള സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിലാണെങ്കിലും വളര്‍ച്ച കൈവരിക്കാന്‍ സമയമെടുക്കുമെന്നും അതില്‍ അനിശ്ചിതത്വമുണ്ടെന്നും ഐ.എം.എഫ് ഗവേഷണവിഭാഗം ഡയരക്ടര്‍ ഗീത ഗോപിനാഥ് പറയുന്നു.കൊവിഡ് മരണനിരക്ക് കൂടിയ രാജ്യങ്ങളായ യു.എസ്, ബ്രസീല്‍. ഇന്ത്യ, മെക്‌സിക്കോ, ബ്രിട്ടന്‍ എന്നിവയ്ക്ക് പര്‍ച്ചേഴ്‌സിങ് ശക്തിയ്ക്കനുസരിച്ച് ജി.ഡി.പിയില്‍ 1.8 ലക്ഷം കോടി മുതല്‍ 2.1 ലക്ഷം കോടിയുടെ വരെ ഇടിവുണ്ടാകും. ഈവര്‍ഷം 9 കോടി ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലേക്കു പോകുമെന്നും അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."