യു.എ.ഇയിലേക്ക് നഴ്‌സുമാരെ തേടുന്നു
തിരുവനന്തപുരം: യു.എ.ഇയിലെ അജ്മാനില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് നിയമനത്തിന് നോര്‍ക്ക റൂട്ട്‌സ് മുഖേന ഇപ്പോള്‍ അപേക്ഷിക്കാം.
ബി.എസ്.സി നഴ്‌സിങ് ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായം 35ല്‍ താഴെ. പരമാവധി 4,000 ദിര്‍ഹമാണ് ശമ്പളം.
കൊച്ചിയില്‍ ഈ മാസം 26നും 27നും ബംഗളൂരുവില്‍ 28നും 29നുമാണ് അഭിമുഖം. ന്യൂഡല്‍ഹിയില്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 30, ഒക്‌ടോബര്‍ ഒന്ന് തിയതികളില്‍ നടക്കും. കൊച്ചി കേന്ദ്രമായി അപേക്ഷിക്കാനുള്ള അവസാന തിയതി ഈ മാസം അഞ്ചിന് അവസാനിച്ചു. മറ്റ് രണ്ട് കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഈ മാസം 15 വരെ അപേക്ഷിക്കാം.
ംംം.ിീൃസമൃീീെേ.ില േഎന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഇ-മെയിലില്‍ അഡ്മിറ്റ് കാര്‍ഡ് അയക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ ബന്ധപ്പെടാം. ഫോണ്‍ 1800 425 3939, 0471 233 33 39.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."