സി.എം മഖാം 29ാം ഉറൂസ് മുബാറകിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
നരിക്കുനി: ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ സി.എം. മഖാം ശരീഫിലെ 29ാം ഉറൂസ് മുബാറക് ജൂണ്‍ ഏഴ് മുതല്‍ 11 വരെ മടവൂരില്‍ നടക്കും. ഈ വര്‍ഷത്തെ ഉറൂസ് മുബാറകിന് ശവ്വാല്‍ നാലിന് രാവിലെ 9.30ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മഖാം സിയാറത്തോടെ തുടക്കമാവും. സ്വാഗതസംഘം ചെയര്മാന് സി.എം. കുഞ്ഞിമാഹിന്‍ മുസ്ലിയാര് പതാക ഉയര്‍ത്തും. 10.15 ന് ഓത്തിടല്‍ നടക്കും. മൗലിദ് സദസിന് സയ്യിദ് ബാപ്പു തങ്ങള്‍ തീണ്ടക്കാട്, ഒളവണ്ണ അബൂബക്കര്‍ ദാരിമി, ഹനീഫ മുസ്ലിയാര് മഞ്ചേരി നേതൃത്വം നല്‍കും.
എഴാം തിയതി വൈകിട്ട് ഏഴിന് മജ്ലിസുന്നൂറിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. 8ന് രാത്രി 8 മണിക്ക് നടക്കുന്ന മതപ്രഭാഷണ വേദി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യും. സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ പ്രഭാഷണം നടത്തും. ഒന്‍പതിന് രാവിലെ 10 മണിക്ക് സി.എം. മഖാം ജാമിഅ അശ്അരിയ്യയുടെ നേതൃത്വത്തില്‍ വിവിധ അശ്അരി സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുക്കുന്ന ഫാമിലി മീറ്റ് നടക്കും. ഉച്ചക്ക് 2ന് സി.എം മഖാം ഓര്‍ഫനേജ് പൂര്‍വ വിദ്യാര്‍ഥി സംഗമം നടക്കും. രാത്രി 7ന് അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മടവൂര്‍ ഇടന്നിലാവില് മഖാം കമ്മിറ്റി നിര്‍മാണം പൂര്‍ത്തിയാക്കിയ ഇസ്ലാമിക് സെന്റര്‍ സമര്‍പ്പണവും തങ്ങള്‍ നിര്‍വഹിക്കും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് അധ്യക്ഷനാവും.
ജൂണ്‍ 10 ന് നടക്കുന്ന ഹജ്ജ് പഠന ക്ലാസ് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്യും. വഖ്ഫ് ബോര്‍ഡ് അംഗം എം.സി മായിന്‍ ഹാജി മുഖ്യാതിഥിയാവും. റഹ്മത്തുല്ല ഖാസിമി മൂത്തേടം ക്ലാസിന് നേതൃത്വം നല്‍കും. വൈകിട്ട് ഏഴിന് ദിക്റ് ദുആ സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വാവാട് പി.കെ കുഞ്ഞിക്കോയ മുസ്ലിയാര് നേതൃത്വം നല്‍കും. 11ന് ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് നാല് വരെ നടക്കുന്ന അന്നദാനത്തോടെ ഉറൂസ് മുബാറകിന് സമാപനം കുറിക്കും. വാര്‍ത്താ സമ്മേളനത്തില്‍ മഖാം ജനറല്‍ സെക്രട്ടറി കെ.പി മാമുഹാജി, ഫൈസല്‍ ഫൈസി മടവൂര്‍, മൂത്താട്ട് അബ്ദുറഹിമാന് മാസ്റ്റര്‍, എ.പി നാസര്‍ മാസ്റ്റര്‍, കെ.പി ഇസ്മാഈല്‍ ഹാജി, ടി.പി.സി മുഹമ്മദ്കോയ ഫൈസി, വി.സി. റിയാസ്ഖാന്, അബ്ദുല്‍ ഗനിയ്യ് ഫൈസി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."