അറബ് ടൂറിസം യൂണിയന് ആസ്ഥാനകേന്ദ്രം റിയാദില്‍ സ്ഥാപിക്കും
റിയാദ്: അറബ് ടൂറിസത്തിന്റെ ആസ്ഥാന നഗരിയായി സഊദി അറേബ്യന്‍ തലസ്ഥാനമായ റിയാദിനെ തിരഞ്ഞെടുത്തു.
അറബ് ടൂറിസം എക്സ്പേര്‍ട്ട് യൂണിയന് ആസ്ഥാനമാണ് റിയാദില്‍ ഉയുക. ആസ്ഥാന മന്ദിരം റിയാദിലാണെങ്കിലും വിവിധ അറബ് രാജ്യങ്ങളില്‍ ബ്രാഞ്ചുകളും തുറക്കുമെന്ന് ടൂറിസം മേഖല അധികൃതര്‍ വ്യക്തമാക്കി.
സഊദി അറേബ്യക്കു പുറമെ ജോര്‍ദ്ദാന്‍, ഇറാഖ്, യമന്‍, ഒമാന്‍, തുണീസ്യ, അള്‍ജീരിയ, കുവൈത്, ലബനാന് എന്നീ രാജ്യങ്ങളാണ് നിലവില്‍ യൂണിയനിലുള്ളത്.
അധികം വൈകാതെ തന്നെ മറ്റു അറബ് രാജ്യങ്ങളും ടൂറിസം യുണിയനില്‍ അംഗങ്ങളായേക്കും. അമ്മാനില്‍ നടന്ന യോഗത്തിലാണ് പുതിയ ടൂറിസം ഹെഡ്ക്വാര്‍ട്ടേഴ്സായി റിയാദിനെ തിരഞ്ഞെടുത്തത്.
മുന്‍ അള്‍ജീരിയന്‍ ടൂറിസം മന്ത്രി അബ്ദുല്‍ ഖാദര്‍ ബിന്‍ ഗ്രൈനയെ ആദ്യ ചെയര്‍മാനായും ഖാലിദ് അല്‍ റഷീദിനെ ഡെപ്യൂട്ടി ചെയര്‍മാനായും നിയമിച്ചു.
ടൂറിസം രംഗത്ത് കുതിച്ചുചാട്ടം നടത്തുന്നതാണ് സഊദിയെ തന്നെ ഹെഡ്ക്വാര്‍ട്ടേഴ്സ് ആസ്ഥാനമായി തിരഞ്ഞെടുക്കാന്‍ കാരണം. ട്രാവല്‍, ടൂറിസം രംഗത്ത് മിഡില്‍ ഈസ്റ്റിലെ ഒന്നാം നമ്പറായി വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ സഊദിയെ തിരഞ്ഞെടുത്തിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."