HOME
DETAILS
MAL
കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന് ബി.ജെ.പിയില്‍ ചേര്‍ന്നു
backup
October 18 2020 | 09:10 AM
കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന് ബി.ജെ.പിയില്‍ ചേര്‍ന്നു. പുഷ്പന്റെ ജ്യേഷ്ഠന് പി. ശശിയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
തലശേരി ബി.ജെ.പി ഓഫിസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി കെ പി പ്രകാശ് ബാബു അംഗത്വം നല്കി. വിവിധ വിഷയങ്ങളിലുള്ള സി.പി.എം നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് ശശി പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് ബി.ജെ.പിയില്‍ എത്തുന്നുമെന്ന് നേതാക്കളും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."