ഒറ്റ കാന്‍വാസില്‍ 1,007 പ്രതിഭകളെ വരച്ച് ദേവസ്യ
കോഴിക്കോട്: ഒറ്റ കാന്‍വാസില്‍ ലോകത്തിലെ 1,007 പ്രതിഭകളെ വരച്ച് ചിത്രകാരനും ശില്‍പിയും റിട്ടയേര്‍ഡ് അധ്യാപകനുമായ ദേവസ്യ ദേവഗിരിക്ക് അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്. 37 മീറ്റര്‍ നീളമുള്ള കാന്‍വാസില്‍ എബ്രഹാം ലിങ്കണ്‍, ഗാന്ധിജി തുടങ്ങി ലോകത്തില്‍ വിവിധ മേഖലകളില്‍ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളെയാണ് ദേവസ്യ ജെല്‍പേന കൊണ്ട് വരച്ചത്.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ. ഖഫീല്‍ ഖാന്‍ ദേവസ്യ ദേവഗിരിക്ക് അറേബ്യന്‍ വേള്‍ഡ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.
അറേബ്യന്‍ വേള്‍ഡ് റെക്കോര്‍ഡ് പ്രതിനിധികളായ ഗിന്നസ് ദിലീപ്, യാസര്‍ അറഫാത്ത്, സലിം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി പോര്‍ട്രൈറ്റ് രംഗത്തും ശില്‍പനിര്‍മാണ രംഗത്തും ശ്രദ്ധേയനായ ദേവസ്യ ദേവഗിരി സാവിയോ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകവൃത്തിയില്‍നിന്ന് കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വിരമിച്ചത്.
2,500ലേറെ ഓയില്‍ പെയിന്റിങ് ഇതിനകം ചെയ്തുകഴിഞ്ഞു. ക്രിസ്ത്യന്‍ കോളജിലെ ഗാന്ധി പ്രതിമ ഉള്‍െപ്പടെ നിരവധി ശില്‍പങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. കോഴിക്കോട് യൂനിവേഴ്‌സല്‍ ആര്‍ട്‌സില്‍നിന്ന് ചിത്രകലാ പഠനം പൂര്‍ത്തിയാക്കിയ ദേവസ്യ ജന്മസിദ്ധമായ കഴിവും വളര്‍ത്തിയെടുത്താണ് ഈ രംഗത്തു ശ്രദ്ധേയനായത്. ഡല്‍ഹി, കശ്മിര്‍, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നീളം കൂടിയ പെന്‍ ഡ്രോയിങ് കൂടുതല്‍ മെച്ചപ്പെടുത്തി ഗിന്നസിലേക്ക് ഉള്‍പ്പെടുത്താനുള്ള തയാറെടുപ്പിലാണ് ദേവസ്യ ദേവഗിരി.
കോഴിക്കോട് കോടഞ്ചേരി കണ്ണോത്ത് സ്വദേശി കര്‍ഷകനായ വര്‍ക്കിയുടെയും മറിയത്തിന്റെയും മകനാണ്. ഭാര്യ: ഗ്ലാഡിസ് ദേവസ്യ. മക്കള്‍ ചിത്രകാരന്മാരായ റോണി ദേവസ്യ, റെന്നി ദേവസ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."