HOME
DETAILS
MAL
വയനാട്ടിലെ വൃക്കരോഗികള്‍ക്ക് മരുന്നുമായി 'സ്നേഹസ്പര്‍ശം'
backup
September 12 2018 | 05:09 AM
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ 'സ്നേഹസ്പര്‍ശം' പദ്ധതിയിലൂടെ പ്രളയ ദുരിത പ്രദേശമായ വയനാട്ടിലെ വൃക്കരോഗികള്‍ക്ക് അത്യാവശ്യ മരന്നുകള്‍ സംഘടിപ്പിച്ചു നല്‍കാനൊരുങ്ങുന്നു. വൃക്ക മാറ്റിവച്ചവരും ഡയാലിസിസ് ചെയ്യുന്നവരും ഉപയോഗിക്കുന്ന പ്രധാന മരുന്നുകള്‍, ഇഞ്ചക്ഷന് മരുന്നുകള്‍, ഡയലൈസര്‍ എന്നിവയുമായി വയനാട്ടിലെ പ്രയാസപ്പെടുന്ന വൃക്കരോഗികള്‍ക്ക് നല്കാന് വാഹനം അടുത്തയാഴ്ച്ച പുറപ്പെടും. ഇതിന്റെ ആദ്യഘട്ടമായി വൃക്കമാറ്റിവച്ചവര്ക്കുള്ള ആറു ലക്ഷം രൂപയോളം വിലവരുന്ന മരുന്നുകള്‍ മരുന്നു കമ്പനിയായ ബയോക്കോണ്‍ കോഴിക്കോട്ടെ അംഗീകൃത വിതരണക്കാരായ ആല്‍ഫ ഏജന്‍സി വഴി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിക്ക് കൈമാറി. ബയോക്കോണ്‍ പ്രതിനിധി ബിജുവര്‍ഗീസ്, റിയാസ് ആല്‍ഫ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."