HOME
DETAILS

യു.ഡി.എഫ് ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു ജോസഫിന് പ്രത്യേക പരിഗണനയില്ല

  
backup
October 19 2020 | 01:10 AM

%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1-4
 
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി വിഭാഗം വഹിച്ചിരുന്ന സീറ്റുകളും ചുമതലകളും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന ജോസഫ് വിഭാഗത്തിന്റെ നിലപാട് മുഖവിലക്കെടുക്കാതെ യു.ഡി.എഫ് ജില്ലാ കമ്മിറ്റികള്‍ പുന:സംഘടിപ്പിച്ചു. നേരത്തേ കേരള കോണ്‍ഗ്രസ് മാണി വിഭാഗം വഹിച്ചിരുന്ന പത്തനംതിട്ടയിലെ ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തു. 
ജോസഫ് വിഭാഗത്തിന് കോട്ടയത്ത് മാത്രമാണ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയത്. ജോസ് കെ.മാണി മുന്നണി വിട്ട പശ്ചാത്തലത്തില്‍ പത്തനംതിട്ടയിലെ ചെയര്‍മാന്‍ സ്ഥാനവും തങ്ങള്‍ക്കു ലഭിക്കുമെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ പ്രതീക്ഷ. പകരം മൂന്ന് ജില്ലകളില്‍ കണ്‍വീനര്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനാണ്  പുതിയ ലിസ്റ്റ് പുറത്തിറക്കിയത്. 
 പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന്റെ എ.ഷംസുദ്ദീനാണ് പുതിയ ചെയര്‍മാന്‍. അവിടെ ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസിന്റെ വിക്ടര്‍ ടി. തോമസിനെ കണ്‍വീനറാക്കി. മോന്‍സ് ജോസഫ് എം.എല്‍.എയാണ് കോട്ടയത്തെ ചെയര്‍മാന്‍. ഇടുക്കി, എറണാകുളം ജില്ലകളിലും കണ്‍വീനര്‍ സ്ഥാനം ജോസഫ് വിഭാഗത്തിനു നല്‍കി. ജോസഫ് ആവശ്യപ്പെട്ട ആലപ്പുഴയില്‍ കോണ്‍ഗ്രസ് എതിര്‍പ്പുയര്‍ത്തിയത് കാരണം കണ്‍വീനറെ പ്രഖ്യാപിച്ചിട്ടില്ല. പാലക്കാട് ചെയര്‍മാന്‍ സ്ഥാനവും പ്രഖ്യാപിച്ചിട്ടില്ല. ജ്വല്ലറി  വിവാദം നേരിട്ട എം.സി കമറുദ്ദീന് പകരം മുന്‍മന്ത്രി സി.ടി അഹമ്മദലിയെ കാസര്‍കോട് ജില്ലാ ചെയര്‍മാനാക്കി. 
     തിരുവനന്തപുരത്ത് അഡ്വ. പി.കെ വേണുഗോപാല്‍, കൊല്ലത്ത് കെ.സി രാജന്‍, ആലപ്പുഴയില്‍ ഷാജി മോഹന്‍, ഇടുക്കിയില്‍ അഡ്വ.എസ് അശോകന്‍, എറണാകുളത്ത് ഡൊമനിക് പ്രസന്റേഷന്‍, മലപ്പുറത്ത് പി.ടി അജയമോഹന്‍, തൃശ്ശൂരില്‍ ജോസഫ് ചാലിശ്ശേരി, കോഴിക്കോട് കെ ബാലനാരായണന്‍, വയനാട് പി.പി കരീം, കണ്ണൂരില്‍ പി.ടി മാത്യു എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ചെയര്‍മാന്‍ സ്ഥാനം നല്‍കിയിരിക്കുന്നത്.
 കണ്‍വീനര്‍മാര്‍ ഇങ്ങനെ: തിരുവനന്തപുരം ബീമാപള്ളി റഷീദ്, കൊല്ലം അഡ്വ. രാജേന്ദ്രപ്രസാദ്, കോട്ടയം ജോസി സെബാസ്റ്റിയന്‍, ഇടുക്കി എന്‍.ജെ ജേക്കബ്, എറണാകുളം ഷിബു തെക്കുംപുറം, തൃശ്ശൂര്‍ കെ.ആര്‍.ഗിരിജന്‍, പാലക്കാട് കളത്തില്‍ അബ്ദുള്ള, മലപ്പുറം അഡ്വ. യു.എ ലത്തീഫ്, കോഴിക്കോട് എം.എം റസാഖ്, വയനാട് എന്‍.ഡി അപ്പച്ചന്‍ (മുന്‍ എം.എല്‍.എ), കണ്ണൂര്‍ അബ്ദുല്‍ഖാദര്‍ മൗലവി, കാസര്‍കോട് എ.ഗോവിന്ദന്‍ നായര്‍. 
 ജില്ലാ കമ്മിറ്റികളില്‍ മാറ്റംവരുത്താന്‍ കഴിഞ്ഞ യു.ഡി.എഫ് യോഗം തീരുമാനമെടുത്തിരുന്നു. ഈ മാസം 20 മുതല്‍ 25 വരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റികള്‍ ചേരാനും ജില്ലാ നേതൃയോഗങ്ങള്‍ നവംബര്‍ നാലു മുതല്‍ പത്തു വരെ നടത്താനും തീരുമാനിച്ചിട്ടുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago
No Image

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

Kerala
  •  2 months ago
No Image

വയനാട് പുനരധിവാസം:  ധനസഹായം വൈകരുതെന്ന്‌ കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago