സോണിവധം; മുഴുവന്‍ പ്രതികളും പൊലിസ് കസ്റ്റഡിയില്‍
മണ്ണഞ്ചേരി : കോഴിവ്യാപാരിയെ വീട്ടില്‍നിന്നും വിളിച്ചിറക്കി വധിച്ച കേസിലെ എല്ലാ പ്രതികളും പൊലിസ് പിടിയിലായതായി സൂചന. സംഭവത്തില്‍ അഞ്ചുപേര്‍ നേരിട്ട് ബന്ധപ്പെട്ടതായാണ് പൊലിസിനുകിട്ടിയ വിവരം. എന്നാല്‍ കൊലപാതകത്തിനുശേഷം പ്രതികളെ സഹായിച്ചവരടക്കം പത്തുപേര്‍ ആലപ്പുഴ നോര്‍ത്ത് പൊലിസിന്റെ കസ്റ്റഡിയില്‍ ഉള്ളതായാണ് അറിയുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9.30നായിരുന്നു പൂങ്കാവ് തട്ടങ്ങാട്ടുവീട്ടില്‍ സോണി (40) കൊലചെയ്യപ്പെട്ടത്. സുഹൃത്തിന്റെ വീട്ടിലെ വിവാഹ ചടങ്ങളില്‍ പങ്കെടുത്തശേഷം വീട്ടിലെത്തിയ സോണിയെ പരിചിതനായ ഒരാള്‍ എത്തി വിളിച്ചുകൊണ്ടുപോയതായി ഭാര്യ റീന പൊലിസിന് മൊഴിനല്‍കിയിരുന്നു. റീനയുടെ ഈ മൊഴിയാണ് പ്രതികളെ വേഗത്തില്‍ പിടികൂടാന്‍ സഹായിച്ചത്. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പൊലിസ് വാഹനത്തിലാണ് സോണിയെ ആശുപത്രിയിലെത്തിച്ചത്.
ഈ യാത്രയില്‍ തന്നെ അക്രമിച്ചവരില്‍ ഒരാള്‍ക്ക് മുറിവേറ്റതായും സോണി പറഞ്ഞിരുന്നു. ഈ മൊഴിയും അന്വേഷണസംഘത്തെ സഹായിച്ചിരുന്നു. സംഭവദിവസം തന്നെ ഇയാള്‍ക്കായി പൊലീസ് വലവിരിച്ചെങ്കിലും ചിലരുടെ സഹായത്താല്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികളില്‍ ഭൂരിഭാഗവും സോണിയുമായി നേരത്തെ പരിചയമുള്ളവരാണെന്ന് അന്വേഷണസംഘം നേരത്തെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ജില്ലാ പൊലിസ് മേധാവി സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.നോര്‍ത്ത് സി.ഐ ജി.സന്തോഷ്‌കുമാറിനാണ് കേസിന്റെ അന്വേഷണചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."