HOME
DETAILS
MAL
കൊവിഡ് രോഗി മരിച്ചത് ജീവനക്കാരുടെ അശ്രദ്ധ മൂലമെന്ന ശബ്ദസന്ദേശം: നഴ്സിങ് ഓഫിസര്‍ക്ക് സസ്പെന്ഷന്
backup
October 19 2020 | 07:10 AM
തിരുവനന്തപുരം: എറണാകുളം കളമശേരി മെഡിക്കല്‍ കോളേജ് സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് നഴ്സിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. കളമശേരി മെഡിക്കല്‍ കോളജിലെ നഴ്സിങ് ഓഫിസര്‍ ജലജകുമാരിയെയാണ് സസ്പെന്‍ഡ് ചെയ്തത്.
നടപടി പ്രാഥമിക അന്വേഷണത്തിന് ശേഷമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കൊവിഡ് രോഗി ഓക്സിജന്‍ കിട്ടാതെ മരിച്ചെന്ന വിവരം പുറത്തുവിട്ടത് ജലജയായിരുന്നു.
എന്നാല്‍ നഴ്സുമാര്‍ക്കുള്ള മുന്നറിയിപ്പിന്റെ ഭാഗമായി നല്കിയ ശബ്ദസന്ദേശമാണെന്നും ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നും നഴ്സിങ് ഓഫിസര്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."