ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ 'ടുഗതര്‍ ടുവേര്‍ഡ്‌സ് '
കല്‍പ്പറ്റ: ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍സ് ഫോറം വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ദീര്‍ഘകാല വിദ്യാഭ്യാസ വികസന പദ്ധതിയാണ് 'ടുഗതര്‍ ടുവേര്‍ഡ്‌സ്' പദ്ധിക്ക് നാളെ ആരംഭിക്കും. അതാത് സ്‌കൂളുകളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനൊപ്പം ജില്ലയുടെ പൊതുവായ വിദ്യാഭ്യാസ വികസനത്തിനു കൂടി മുതല്‍ക്കൂട്ടാവുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വിവിധ സ്‌കൂളുകളിലെ മിടുക്കരായ വിദ്യാര്‍ഥികളെ കണ്ടെത്തി അവര്‍ക്കായി പൊതു വേദികളൊരുക്കി അവരിലെ മത്സരക്ഷമത വര്‍ധിപ്പിക്കുക, വിവിധ വൈദ്യഗ്ധ്യരുടെ വിതരണവും വ്യാപനവും ഉറപ്പാക്കുക, അതിനായി അധിവിദഗ്ധരായ അധ്യാപകരുടെ സേവനം മറ്റ് അധ്യാപകരിലേക്കും കൂടുതല്‍ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുക, ആധുനിക സാങ്കേതിക വിദ്യയും ലഭ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളും അധ്യാപന മേഖലയില്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുക, എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ പ്രഥമ പരിപാടിയായി ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ ഐ.എ.എസ് നയിക്കുന്ന സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ പ്രോഗ്രാം നാളെ സിവില്‍ സ്റ്റേഷനിലെ എ.പി.ജെ അബ്ദുല്‍ കലാം ഓഡിറ്റോറിയത്തില്‍ നടക്കും. സബ് കലക്ടര്‍ ശ്രീറാം സാംബശിവ റാവു, ജില്ലാ പൊലിസ് മേധാവി കെ കാര്‍ത്തിക് ഐ.പി.എസ് ക്ലാസെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാ കുമാരിയും സിവില്‍ സര്‍വിസ് ഓറിയന്റേഷന്‍ പ്രോഗ്രാം വൈസ് പ്രസിഡന്റ് അസ്മത്തും ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദേവകി അധ്യക്ഷയാവും. വിവരങ്ങള്‍ക്കും സൗജന്യ പ്രവേശനത്തിനും 9447691552, 9447682488 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഫോറം കോ-ഓര്‍ഡിനേറ്റര്‍ കെ.കെ വര്‍ഗീസ്, കണവീനര്‍ ഇ.ജി രാജന്‍, കെ.ജി ജോസ്, പി.എ ജലീല്‍, എം.ആര്‍ രാമചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."