HOME
DETAILS
MAL
സ്വപ്നയുടെ മൊഴി ചോര്‍ന്നതിനെതിരേ അഭിഭാഷകന്‍ കോടതിയില്‍
backup
October 20 2020 | 01:10 AM
കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്ന വിഷയത്തില്‍ കസ്റ്റംസിനെതിരേയും മാധ്യമങ്ങള്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. അതീവ രഹസ്യമായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൊഴി പകര്‍പ്പ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിക്കുകയും പിന്നീട് അവര്‍ തന്നെ ഇത് പുറത്തുവിടുകയും ചെയ്ത സംഭവത്തില്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം.
കൂടാതെ രഹസ്യമായി സൂക്ഷിക്കണമെന്ന് കസ്റ്റംസ് വ്യക്തമാക്കിയ മൊഴികള്‍ പ്രസിദ്ധീകരിച്ച പത്രമാധ്യമങ്ങള്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു. കസ്റ്റംസ് ആക്ട് പ്രകാരം രേഖപ്പെടുത്തിയ മൊഴി തനിക്ക് പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും എന്നാല്‍, മാധ്യമങ്ങളിലൂടെ ഇത് പുറത്തുവന്നെന്നുമായിരുന്നു ആരോപണം.
മൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴും കസ്റ്റംസ് ഇതു നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. ഈ സാഹചര്യത്തിലാണ് മൊഴി പുറത്തുവിട്ട മാധ്യമങ്ങള്‍ക്കെതിരേയും നടപടി ആവശ്യപ്പെടുന്നത്. മൊഴികള്‍ പുറത്തുവിട്ട നടപടി കോടതിയലക്ഷ്യമായി കണക്കാക്കി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം അഡി. ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) കോടതിയിലാണ് ഹരജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."