അവഗണനയില്‍ മനംമടുത്ത് വെള്ളക്കെട്ട് കോളനിക്കാര്‍ കുടുംബങ്ങള്‍ താമസിക്കുന്നത് വാസയോഗ്യമല്ലാത്ത വീടുകളില്‍
നായ്ക്കട്ടി: നൂല്‍പ്പുഴ പഞ്ചായത്തിലെ പള്ളിവയല്‍ വെള്ളക്കെട്ട് പണിയകോളനി വാസികള്‍ക്ക് പറയാനുള്ളത് അവഗണനയുടെ കഥ. ഏഴുകുടുംബങ്ങള്‍ താമസിക്കുന്ന ഈ കോളനിയില്‍ അഞ്ച് കുടുംബങ്ങള്‍ക്കും താമസയോഗ്യമായ വീടില്ലെന്നതാണ് വാസ്തവം. വീട് വേണമെന്നുള്ള കോളനിക്കാരുടെ ആവശ്യം അധികൃതര്‍ അവഗണിക്കുന്നുവെന്നാണ് കോളനിക്കാരുടെ പരിഭവം.
കോളനിയില്‍ എത്തിയാല്‍ കാണാന്‍ കഴിയുക വാസ്യോഗ്യമല്ലാത്ത വീടുകളില്‍ കഴിഞ്ഞുകൂടുന്ന കുറേ മനുഷ്യരെയാണ്. ഏഴുകുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ അഞ്ച് കുടുംബങ്ങള്‍ താമസിക്കുന്നത് തികച്ചും വാസയോഗ്യമല്ലാത്ത വീടുകളിലാണ്.
ഇതില്‍ ഒരു കുടുംബത്തിന് വീടുമില്ല. രണ്ട് പതിറ്റാണ്ട് മുമ്പ് നിര്‍മിച്ച വീടുകളാണ് കോളനിയിലുള്ളത്. ഈ വീടുകള്‍ ഏതുസമയവും നിലംപൊത്താമെന്ന അവസ്ഥയിലാണ്. പലവീടുകളും മഴപെയ്താല്‍ നനഞ്ഞൊലിക്കും. ഭിത്തികള്‍ വിണ്ടുകീറി ഒരു സുരക്ഷയും ഇല്ലാത്ത വീടുകളും കോളനിയിലുണ്ട്.
കോളനിയിലെ നഞ്ചി എന്ന സ്ത്രീ നിലിവുണ്ടായിരുന്ന വീട് പൊളിച്ച് പുതിയ വീടിനായി മൂന്ന് വര്‍ഷമായി താല്‍ക്കാലിക കൂരയും കെട്ടി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. മാതന് വീടുമില്ല റേഷന്‍കാര്‍ഡുമില്ല. കോളനിയിലെ ഈ ദുരിതാവസ്ഥ പറഞ്ഞിട്ടും ആരും തിരിഞ്ഞിനോക്കുന്നില്ലന്നാണ് കോളനിക്കാരുടെ പരിഭവം. വീടുകള്‍ അനുവദിക്കണമെന്ന ആവശ്യം നിരന്തരമായി ഉന്നയിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും ഒരു നടപടിയുമില്ല. കോളനിക്കാരുടെ ദുരിതാവസ്ഥ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്നാണ് ആവശ്യം ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."