അപേക്ഷ ക്ഷണിച്ചു
തൊടുപുഴ: നാഷണല്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മോണ്ടിസോറി ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല.
ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടിടിസി(ഒരുവര്‍ഷം, യോഗ്യത- പ്ലസ്ടു), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടിടിസി (ഒരുവര്‍ഷം, യോഗ്യത- രണ്ടു വര്‍ഷ ടിടിസി രണ്ടുവര്‍ഷ പിപിടിടിസി), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടിടിസി (ഒരു വര്‍ഷം, യോഗ്യത- ഏതെങ്കിലും ഡിഗ്രി).
റഗുലര്‍, ഹോളിഡേ, ഡിസ്റ്റന്‍സ് ബാച്ചുകളില്‍ പഠിക്കാന്‍ സൗകര്യമുണ്ട്. കട്ടപ്പന, തൊടുപുഴ എന്നിവയാണ് ജില്ലയിലെ പഠനകേന്ദ്രങ്ങള്‍. അധ്യാപനത്തില്‍ അഭിരുചിയുള്ളവര്‍ക്ക് പകുതി ഫീസാനുകൂല്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846808283 എന്ന ഫോണ്‍നമ്പരില്‍ ബന്ധപ്പെടണം.
കോട്ടയം : ജില്ലതല പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റിയുടെയും ജില്ലാതല വിദഗ്ദ്ധ വിലയിരുത്തല്‍ സമിതി എന്നിവയിലേയ്ക്ക് പ്രോജക്ട് അസിസ്റ്റന്റിനെയും ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെയും താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രോജക്ട് അസിസ്റ്റന്റിന് വേണ്ട യോഗ്യത എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് സയന്‍സ്മാനേജ്‌മെന്റ് ഇവയിലേതെങ്കിലുമുളള എം.എസ്.സി ബിരുദമാണ്. അംഗീകൃത ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ഡി.സി.എ യോഗ്യതയും ഡി.റ്റി.പി പരിജ്ഞാനവുമുളളവരെയാണ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേയ്ക്ക് പരിഗണിക്കുക. താത്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുളള ബയോഡേറ്റാ 15നകം കോട്ടയം ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."