HOME
DETAILS

ശുദ്ധമായ കുടിവെള്ളമെത്തിക്കാന്‍ ജല്‍ ശക്തി എന്ന പേരില്‍ പുതിയ മന്ത്രാലയം

  
backup
May 31, 2019 | 6:20 PM

%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%ae%e0%b4%be%e0%b4%af-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%ae%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4


ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി നല്‍കിയ വാഗ്ദാനമായിരുന്നു ജല്‍ ശക്തി വകുപ്പ് എന്നത്.
ഇത്തവണ അധികാരത്തിലേറിയപ്പോള്‍ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ ഈ വകുപ്പ് രൂപീകരിക്കുകയും ചെയ്തു. ജനങ്ങള്‍ക്ക് സുരക്ഷിതമായി കുടിവെള്ളം എത്തിക്കുകയെന്നതാണ് ഈ വകുപ്പിന്റെ ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ജോധ്പൂരില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ മകനെ പരാജയപ്പെടുത്തിയ ഗജേന്ദ്ര സിങ് ഷെഖാവത്തിനെയാണ് ഈ വകുപ്പിന്റെ മന്ത്രിയായി നിയമിച്ചത്.
നേരത്തെ ജലവിഭവ മന്ത്രാലയത്തിന് കീഴിലുണ്ടായിരുന്ന വകുപ്പിനെയാണ് പ്രത്യേകമായി മാറ്റി ജല്‍ ശക്തിയെന്ന പേരില്‍ പുതിയ വകുപ്പുണ്ടാക്കിയത്. ശുദ്ധമായ കുടിവെള്ളം എത്തിക്കുകയെന്നത് മാത്രമല്ല, ശുചീകരണംകൂടി ഇതിന്റെ ഭാഗമാകും.
അന്താരാഷ്ട്ര തലത്തിലും സംസ്ഥാനങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന നദീജല പങ്കുവയ്ക്കലുമായുള്ള തര്‍ക്കവും ഈ വകുപ്പിന്റെ കീഴില്‍ വരും.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ല'; മോദിക്ക് മറുപടിയുമായി മല്ലികാർജുൻ ഖർഗെ

National
  •  a day ago
No Image

ജെമീമയുടെ ചിറകിലേറി ഇന്ത്യ; ആദ്യ ടി-20യിൽ ശ്രീലങ്കയെ തകർത്ത് ലോക ചാമ്പ്യന്മാർ

Cricket
  •  a day ago
No Image

ഒമാനിൽ സാഹസിക ടൂറിസം നിയമങ്ങൾ കർശനമാക്കുന്നു; ലംഘിച്ചാൽ കടുത്ത നിയമനടപടി

oman
  •  a day ago
No Image

കുവൈത്തിൽ വീടിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും വെന്തുമരിച്ചു; അഞ്ച് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

Kuwait
  •  a day ago
No Image

ഭാര്യയെ വീഡിയോ കോൾ ചെയ്ത് കഴുത്തിൽ കുരുക്കിട്ടു; നരിക്കുനിയിൽ ബിഹാർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  a day ago
No Image

സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം മാതൃകാപരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Kerala
  •  a day ago
No Image

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, മത വിദ്യാഭ്യാസം അനിവാര്യം: രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

സമസ്ത ഒരു സമുദായത്തെ കൈപിടിച്ചുയർത്തി: മന്ത്രി സജി ചെറിയാൻ

Kerala
  •  a day ago
No Image

ഭരണഘടനയെ വെല്ലുവിളിക്കുന്നവർക്ക് മുമ്പിൽ സമസ്ത പറഞ്ഞു ഒരു ഇന്ത്യ, ഒരൊറ്റ ജനത: മന്ത്രി വി.എൻ വാസവൻ

Kerala
  •  a day ago
No Image

വീണ്ടും ഐതിഹാസിക നേട്ടം; ടി-20യിൽ പുതു ചരിത്രം കുറിച്ച് സ്‌മൃതി മന്ദാന

Cricket
  •  a day ago