HOME
DETAILS

അന്ന് കലാപകേസിലെ പ്രതി; ഇന്ന് കേന്ദ്രമന്ത്രി

  
backup
May 31, 2019 | 6:21 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf-%e0%b4%87

 


ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ ഒഡിഷയില്‍ നിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് ചന്ദ്രസാരംഗി, ഗ്രഹാം സ്റ്റെന്‍സിനെ കൊലപ്പെടുത്തിയതിനുത്തരവാദി. 1999ല്‍ ഒഡിഷയില്‍ ആസ്‌ത്രേലിയന്‍ മിഷനറി ഗ്രഹാംസ്റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ രണ്ട് കുട്ടികളെയും ബജ്‌റംഗ്ദള്‍ കാറിലിട്ട് തീകൊളുത്തി കൊന്ന കാലത്ത് പ്രദേശത്തെ ബജ്‌റംഗ്ദള്‍ നേതാവായിരുന്നു സാംരംഗി.
ചെറുകിട ഇടത്തര സംരംഭം, അനിമല്‍ ഹസ്ബന്ററി, ഫിഷറീസ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായാണ് സാരംഗിയെ മോദി നിയമിച്ചിരിക്കുന്നത്.


ഗ്രഹാം സ്‌റ്റെയ്ന്‍സിനെ കൊലപ്പെടുത്തിയ കേസില്‍ 2003ല്‍ 12പേരെ കോടതി ശിക്ഷിച്ചിരുന്നു. മുഖ്യമന്ത്രി ധാരാസിങിന് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് റദ്ദാക്കി.


പിന്നാലെ ബാക്കിയുള്ള പ്രതികളുടെ ശിക്ഷ തെളിവില്ലെന്ന് വാദിച്ച് റദ്ദാക്കി. സാരംഗി കേസില്‍ നേരിട്ട് പ്രതിയായിരുന്നില്ലെങ്കിലും സാരംഗിയുടെ പ്രേരണയാലാണ് കൊലനടത്തിയതെന്നതിന് നിരവധി തെളിവുകളുണ്ടായിരുന്നു. പിന്നീട് പല മാധ്യമങ്ങള്‍ക്കും നല്‍കിയ അഭിമുഖങ്ങളില്‍ സാരംഗി കൊലയെ ന്യായീകരിക്കുകയും ചെകുത്താന്റെ രൂപമാണ് ക്രിസ്ത്യന്‍ മിഷനറിമാരെന്ന് വിശേഷിപ്പിക്കുകുയും ചെയ്തു.
2002ല്‍ ഒഡിഷയില്‍ കലാപമുണ്ടാക്കിയ കേസിലും പ്രതിയാണ് സാരംഗി. ബാല്‍സോര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സാരംഗിയെ സൈക്കിളില്‍ സഞ്ചരിക്കുകയും ലളിത ജീവിതം നയിക്കുകയും ചെയ്യുന്നയാളെന്നാണ് സോഷ്യല്‍ മീഡിയയിലെ വിശേഷണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്‍ ഭരണകാലത്തും ജി.എസ്.ടി വകുപ്പ് പച്ചക്കൊടി കാട്ടിയിരുന്നുവെന്ന് രേഖകള്‍

Kerala
  •  6 days ago
No Image

പി.എം ശ്രീ പദ്ധതി നടപ്പാക്കുമോ പിന്മാറുമോ? മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന് 

Kerala
  •  6 days ago
No Image

കൊച്ചിയില്‍ വന്‍ സുരക്ഷാവീഴ്ച: വില്ലിങ്ഡണ്‍ ഐലന്‍ഡില്‍ നിന്ന് അരക്കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് കാണാതായി

Kerala
  •  6 days ago
No Image

നിയമനം ലഭിക്കുന്നില്ല; ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നത് സെക്രട്ടേറിയറ്റിലെ അമ്പതോളം ജീവനക്കാർ 

Kerala
  •  6 days ago
No Image

ഭരണമാറ്റമറിയാതെ കോൺഗ്രസിന്റെ എക്‌സ് അക്കൗണ്ട്

Kerala
  •  6 days ago
No Image

ബജറ്റ്: പൊതുചർച്ച ഇന്ന് അവസാനിക്കും 

Kerala
  •  6 days ago
No Image

91,477 അനധികൃത വാഹനങ്ങൾ നിരത്തിൽ; സർക്കാരിന് നഷ്ടം 47.69 കോടി

Kerala
  •  6 days ago
No Image

ഹജ്ജ്- 2027: അപേക്ഷ സ്വീകരണം അടുത്തമാസം; പുതിയ പോളിസി പുറത്തിറക്കി കേന്ദ്രം

Kerala
  •  6 days ago
No Image

ത്വാഖ അഹമ്മദ് അൽ അസ്ഹരി; അറിവും ആത്മീയതയും സമന്വയിച്ച പണ്ഡിതൻ

Kerala
  •  6 days ago
No Image

എൻ.ജി.ഒകൾക്ക് നിയന്ത്രണം; വരിഞ്ഞുകെട്ടി കേന്ദ്ര സർക്കാർ 

National
  •  6 days ago