കെ.എം ഷാജിക്കെതിരായ വധഭീഷണി ഗൗരവമുള്ളത്: കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: കെ.എം ഷാജി എം.എല്‍.എയ്‌ക്കെതിരായ വധഭീഷണി അതീവ ഗൗരവമുള്ളതാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഗൂഢാലോചന നടന്നത് വ്യക്തമായ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണം. രാഷ്ട്രീയമായി എതിര്‍ ചേരിയിലുള്ളവരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങള്‍ ജനാധിപത്യത്തിനു തന്നെ ഭീഷണിയാണ്. ഇത്തരം വിഷയത്തിലുള്ള ഗൂഢാലോചനകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു മാത്രമേ പുറത്തുകൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ.
എങ്കില്‍ മാത്രമേ നിക്ഷ്പക്ഷവും നീതിപൂര്‍ണവുമായ അന്വേഷണം സാധ്യമാവുകയുള്ളൂ. ഇത് മുസ്‌ലിം ലീഗിന്റെയോ യു.ഡി.എഫിന്റെയോ മാത്രം വിഷയമായി സര്‍ക്കാര്‍ കാണരുത്. രാഷ്ട്രീയത്തില്‍ ഉറച്ച നിലാപടെടുക്കുന്നവര്‍ക്കെതിരേയുള്ള ഭീഷണിയാണ്. മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവമായി കണ്ട് അന്വേഷണം പ്രഖ്യാപിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."