HOME
DETAILS

ഉമ്മയും ഉപ്പയും മരണത്തിന് കീഴടങ്ങിയത് അറിയാതെ നാലു വയസുകാരന്‍ സഊദിയില്‍ നിന്നും മടങ്ങി

  
backup
June 01 2019 | 08:06 AM

gulf-news-father-and-mother-death-01-06-2019

ജിദ്ദ: ഉമ്മയും ഉപ്പയും മരണത്തിന് കീഴടങ്ങിയത് അറിയാതെ മാതാവിന്റെ സഹപ്രവര്‍ത്തകരുടെ കൂടെ കഴിഞ്ഞിരുന്ന നാല് വയസുകാരന്‍ ഇന്ത്യന്‍ ബാലന്‍ അബ്ദുല്‍ റഹീമിനെ നാട്ടിലെത്തിച്ചു. മക്കയില്‍ നിന്നും ഉംറ കഴിഞ്ഞു സഊദിയിലെ ദമാമിലെ ഹഫര്‍ അല്‍ ബാത്തിനിലേക്ക് മടങ്ങും വഴി മജ്മക്ക് സമീപം സുല്‍ഫയില്‍ വാഹനാപകടത്തില്‍ മരിച്ച ഹൈദരാബാദ് സ്വദേശികളായ സ്വപ്ന ലത എന്ന ആയിഷ (40), ഭര്‍ത്താവ് ഫിറോസ് അഹമ്മദ് (36) എന്നിവരുടെ മകന്‍ അബ്ദുല്‍ റഹീമിനെയാണ് ഇന്ത്യന്‍ എംബസിയുടെയും സാമൂഹികപ്രവര്‍ത്തകരുടെയും ശ്രമഫലമായാണ് നാട്ടിലെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് അബ്ദുല്‍ റഹീമിനെ ഹൈദരാബാദില്‍ എത്തിച്ചത്. നിറകണ്ണുകളോടെയാണ് ഡോ. ആയിഷയുടെ മാതാപിതാക്കള്‍ വിമാനത്താവളത്തില്‍ വച്ച് അബ്ദുല്‍ റഹീമിനെ ഏറ്റുവാങ്ങിയത്.
അപകടം നടന്ന സ്ഥലത്ത് വിതുമ്പി കരഞ്ഞു കൊണ്ട് നിന്ന അബ്ദുല്‍ റഹീമിനെ പൊലിസ് കണ്ടെത്തി സംരക്ഷിക്കുകയായിരുന്നു. മുന്നൂറ് കിലോമീറ്റര്‍ അകലെ നിന്ന് ഡോ. ആയിഷയുടെ സഹപ്രവര്‍ത്തകനായ ഡോ. സമി അഹമ്മദ് സുല്‍ഫിയില്‍ എത്തി കുട്ടിയെ ഏറ്റുവാങ്ങുന്നത് വരെ സഊദി പൊലിസ് അബ്ദുല്‍ റഹീമിനെ സംരക്ഷിച്ചു. കുട്ടിയെ നാട്ടിലേക്ക് അയക്കുന്നത് വരെ ഡോ. സമി അഹമ്മദിന്റെ കുടുംബത്തിന്റെ സംരക്ഷണയിലായിരുന്നു അബ്ദുല്‍ റഹീം. മാതാപിതാക്കള്‍ മരണത്തിന് കീഴടങ്ങിയത് അറിയാതെ കളിയും ചിരിയുമായി കഴിഞ്ഞിരുന്ന നാല് വയസുകാരന്റെ നിഷ്‌കളങ്കത ഏവരെയും വേദനിപ്പിച്ചിരുന്നു.
അതേ സമയം കുട്ടിയെ നാട്ടിലേക്ക് അയക്കുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഏറെയായിരുന്നു. അന്താരാഷ്ട്രാ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ നിയമം അനുസരിച്ച് മൈനറായ കുട്ടിയെ മാതാപിതാക്കളുടെയോ ഉറ്റ ബന്ധുക്കളുടെയോ കൂടെയല്ലാതെ അയക്കാന്‍ സാധിക്കില്ല. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ എംബസ്സി തുണക്കെത്തിയത്. മാതാപിതാക്കള്‍ അപകടത്തില്‍ മരിച്ചെന്ന എംബസ്സിയുടെ സാക്ഷ്യപത്രമാണ് കുട്ടിയെ നാട്ടിലെത്തിക്കാന്‍ സഹായകമായത്. അബ്ദുല്‍ റഹീമിനെ അയക്കാനായി ഹൈദരാബാദിലേക്ക് പോവുന്ന ജീലാനി എന്ന യാത്രക്കാരനെയും ഡോ. സമി തന്നെ കണ്ടെത്തി. കുട്ടിയുടെ യാത്രയുടെ ചെലവുകള്‍ വഹിച്ചതും ഡോ. സമി തന്നെയായിരുന്നു.
അപകടം സംഭവിക്കുന്നതിനു പത്തു ദിവസം മുന്‍പാണ് ഇവര്‍ ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് പോയത്. ഹഫര്‍ അല്‍ ബാത്തിന്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ വിഭാഗത്തില്‍ ഡോ. ആയിഷ ഇന്നലെ ജോലിക്ക് പ്രവേശിക്കേണ്ട ദിവസത്തിന് മുന്‍പായി ഉംറ നിര്‍വഹിച്ചു തിരിച്ചെത്താനായിരുന്നു ഉദ്ദേശം.
ഹഫറല്‍ ബാത്വിനില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ സുല്‍ഫയില്‍ പുലര്‍ച്ചെയായിരുന്നു അപകടം. ഇവര്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി ഡിവൈഡറിലും പോസ്റ്റിലും ഇടിച്ചാണ് അപകടം. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നിരുന്നു. ഇടിയുടെ ആഘാതത്തില്‍ അകലേക്ക് തെറിച്ചു വീണ അബ്ദുല്‍ റഹീം പരിക്കുകള്‍ കൂടാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മുമ്പ് സഊദിയില്‍ അല്‍ റാജ്ഹി ബാങ്കില്‍ ജോലി ചെയ്തിരുന്ന ഫിറോസ് അഹമ്മദ് വിവാഹ ശേഷം ഭാര്യയുടെ ഫാമിലി വിസയില്‍ ഹഫര്‍ അല്‍ ബാത്തിനിലേക്ക് വരികയായിരുന്നു. ഫിറോസ് അഹമ്മദുമായുള്ള വിവാഹത്തിനു ശേഷം സ്വപ്‌നലത എന്ന ഡോ. ആയിഷ ഇസ്‌ലാം മതം സ്വീകരിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  7 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  7 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  7 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  7 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  7 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  7 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  7 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  7 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  7 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  8 days ago