ഇന്ത്യക്ക് രാസായുധ പ്രതിരോധ കവചം നല്‍കാന്‍ യു.എസ് അനുമതി
വാഷിങ്ടണ്‍: ഇന്ത്യന്‍ സൈന്യത്തിന് രാസായുധത്തെ പ്രതിരോധിക്കുന്ന ആധുനിക വസ്ത്രങ്ങള്‍ വാങ്ങാനുള്ള 75 ദശലക്ഷം ഡോളറിന്റെ പദ്ധതിക്ക് യു.എസ് അംഗീകാരം. രാസായുധ, ജൈവായുധ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വസ്ത്രങ്ങളാണ് ഇന്ത്യന്‍ സൈന്യം അമേരിക്കയില്‍ നിന്ന് വാങ്ങുന്നത്.
ഇന്ത്യന്‍ സൈന്യത്തിന്റെ ആധുനിക വല്‍കരണത്തിന്റെ ഭാഗമായാണ് വസ്ത്രങ്ങള്‍ വാങ്ങാനുള്ള പ്രത്യേക അപേക്ഷ അമേരിക്കക്ക് നല്‍കിയത്. യു.എസ് പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി (ഡി.എസ്.സി.എ) ഇതുസംബന്ധിച്ച വിജ്ഞാപനം ഈമാസം 10 ന് യു.എസ് കോണ്‍ഗ്രസിന് അയച്ചിരുന്നു. യു.എസ് വിദേശനയത്തിന്റെയും ദേശീയ സുരക്ഷയുടെയും ഭാഗമായാണ് ഇടപാടെന്ന് ഡി.എസ്.സി.എ കോണ്‍ഗ്രസില്‍ വിശദീകരിച്ചു. ദക്ഷിണേഷ്യയിലെ സ്ഥിരതയ്ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും ഇന്ത്യയുമായുള്ള ഇടപാട് സഹായകമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാസായുധ പ്രതിരോധ കവചം
ജോയിന്റ് സര്‍വിസ് ലൈറ്റ് വെയ്റ്റ് ഇന്റഗ്രേറ്റഡ് സ്യൂട്ട് ടെക്്‌നോളജി (ജെ.എസ്.എല്‍.ഐ.എസ്.ടി) എന്ന പേരിലാണ് രാസായുധ പ്രതിരോധ വസ്ത്രങ്ങള്‍ അറിയപ്പെടുന്നത്. 38,034 സ്യൂട്ടുകളും ട്രൗസറുകളും ഗ്ലൗ, ബൂട്ട് എന്നിവയുമാണ് ഇന്ത്യ വാങ്ങുന്നത്. കിറ്റില്‍ ഏപ്രണുകള്‍ (മേല്‍ക്കുപ്പായം), പ്രതിരോധ ഫില്‍ട്ടറുകള്‍, മാസ്‌കുകള്‍ എന്നിവയും ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."