HOME
DETAILS

അടുത്ത പൊതുതെരഞ്ഞെടുപ്പ് മുതല്‍ വി.വി പാറ്റ് യന്ത്രം ഉപയോഗിക്കും

  
Web Desk
May 13 2017 | 05:05 AM

%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa


ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമത്വമോ കൈക്കടത്തലോ സാധിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇന്നലെ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് കമ്മിഷന്‍ മുന്‍ അവകാശവാദം ആവര്‍ത്തിച്ചത്. 2019ലെ പൊതുതെരഞ്ഞെടുപ്പിലും അതിനുശേഷവും ആര്‍ക്കാണ് വോട്ട്‌ചെയ്തതെന്ന് അറിയിക്കുന്ന റസിപ്റ്റ് സംവിധാനമുള്ള വി.വി പാറ്റ് യന്ത്രം ഉപയോഗിക്കാനും ഇന്നലത്തെ യോഗത്തില്‍ തീരുമാനമായി.
വി.വി പാറ്റ് യന്ത്രങ്ങള്‍ വാങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിച്ച കാര്യവും അതിനുള്ള ഓര്‍ഡര്‍ നല്‍കിയ കാര്യവും കമ്മിഷന്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കളെ അറിയിച്ചു. അതേസമയം, യന്ത്രത്തില്‍ തിരിമറി നടത്താന്‍ കഴിയുമെന്നു തെളിയിക്കാന്‍ കമ്മിഷന്‍ രണ്ടുദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനുള്ള സ്ഥലം പിന്നീട് അറിയിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
വോട്ടിങ് യന്ത്രം ഇനി ഉപയോഗിക്കരുതെന്ന് ബി.ജെ.പി ഒഴികെയുള്ള കക്ഷികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. വി.വി പാറ്റ് സംവിധാനം പ്രാബല്യത്തില്‍ വരുന്നതുവരെ പഴയ ബാലറ്റ് പേപ്പറിലേക്കു മടങ്ങിപ്പോവണമെന്ന് കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ നിലപാടെടുത്തപ്പോള്‍, യന്ത്രങ്ങളില്‍ ക്രമക്കേട് നടത്താന്‍ കഴിയില്ലെന്നും ഇ.വി.എം തന്നെ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിലും ഉപയോഗിച്ചാല്‍ മതിയെന്നും ബി.ജെ.പി അഭിപ്രായപ്പെട്ടു. വി.വി പാറ്റും വേണ്ടെന്ന നിലപാട് ബി.എസ്.പിയടക്കമുള്ള കക്ഷികള്‍ യോഗത്തില്‍ ഉയര്‍ത്തി. ഇനിമുതല്‍ ബാലറ്റ് പേപ്പര്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നും അതാണ് ഏറ്റവും സുതാര്യമായ രീതിയെന്നും ബി.എസ്.പി പ്രതിനിധി പറഞ്ഞു. യന്ത്രങ്ങളില്‍ തിരിമറി സാധ്യമല്ലെന്ന് കാണിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നതെന്ന് ജെ.ഡി.യു നേതാവ് കെ.സി ത്യാഗി മാധ്യമങ്ങളോട് പറഞ്ഞു. എന്തുകൊണ്ടാണ് വികസിതരാജ്യങ്ങള്‍ വോട്ടിങ് യന്ത്രം ഉപയോഗിക്കാത്തതെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി അതുല്‍ അഞ്ചന്‍ ചോദിച്ചു. തെരഞ്ഞെടുപ്പിന് കോര്‍പറേറ്റുകളുടെ ഫണ്ട് ഒഴുകുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തടയുന്ന വിധത്തില്‍ പരിഷ്‌കരണം ആവശ്യമാണെന്ന് സി.പി.ഐ, ആര്‍.ജെഡി, ആര്‍.എല്‍.ഡി എന്നീ കക്ഷികള്‍ ആവശ്യപ്പെട്ടു.
എന്നാല്‍, യന്ത്രം ഹാക്ക് ചെയ്യാമെന്ന് തെളിയിക്കുന്നതിനായി ഒരുദിവസം നിശ്ചയിക്കണമെന്ന തങ്ങളുടെ ആവശ്യം നിരസിച്ചതായി എ.എ.പി അറിയിച്ചു. വോട്ടിങ് യന്ത്രത്തിനെതിരേ തുടക്കംമുതല്‍ ഏറ്റവും ശക്തമായി നിലകൊണ്ട പാര്‍ട്ടിയായ എ.എ.പിക്കു വേണ്ടി മുതിര്‍ന്ന നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയാണ് യോഗത്തില്‍ സംബന്ധിച്ചത്. കമ്മിഷന്റെ യന്ത്രങ്ങള്‍ തന്നാല്‍ ഹാക്ക്‌ചെയ്തു കാണിച്ചുതരാമെന്ന് വ്യക്തമാക്കിയെങ്കിലും അതു നിരസിക്കപ്പെട്ടതായി യോഗം നടന്ന ഹാളിനുപുറത്തുവച്ച് എ.എ.പി നേതാവ് സൗരവ് ഭരദ്വാജ് മാധ്യമങ്ങളോട് പറഞ്ഞു. അഞ്ചുവര്‍ഷം ശിക്ഷലഭിക്കാവുന്ന കേസുകളില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു മാറ്റിനിര്‍ത്തുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയായി. എന്നാല്‍ ഇക്കാര്യത്തില്‍ യോഗം ധാരണയിലെത്തിയില്ല.
രാവിലെ പത്തുമണിയോടെ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ നസീം സെയ്ദിയുടെ ആമുഖപ്രസംഗത്തോടെയാണ് യോഗം തുടങ്ങിയത്. 35 സംസ്ഥാന പാര്‍ട്ടികളുടെയും ഏഴ് ദേശീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ വോട്ടിങ് യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിദഗ്ധര്‍ വിശദീകരിച്ചു. കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്കുപുറമെ യന്ത്രം തയാറാക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഭെല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഐ.ഐ.ടി എന്‍ജിനീയര്‍മാര്‍ എന്നിവരും പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  4 minutes ago
No Image

തിരുപ്പതി ഗോവിന്ദരാജു സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  14 minutes ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

Kerala
  •  15 minutes ago
No Image

വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും

Saudi-arabia
  •  19 minutes ago
No Image

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

Kerala
  •  an hour ago
No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  an hour ago
No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  an hour ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  an hour ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  an hour ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  2 hours ago