മിശ്രഭോജന ശതാബ്ദി ആഘോഷം 30ന്
കൊച്ചി: 1917ല്‍ സഹോദരന് അയ്യപ്പന് നടത്തിയ മിശ്രഭോജന ശതാബ്ദിയോടനുബന്ധിച്ച് ശ്രീനാരായണ സഹോദര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് 30ന് തുടക്കമാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം ടൗണ്‍ ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് മിശ്രഭോജന ശതാബ്ദി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് പുന്നല ശ്രീകുമാര്‍ അധ്യക്ഷനാവുന്ന ചടങ്ങില്‍ സഹോദരന് അയ്യപ്പന്റെ മകള്‍ ഐഷ ഗോപാലകൃഷ്ണന് ഭദ്രദീപം കൊളുത്തും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും.
ശതാബ്ദി ആഘോഷത്തിന്റെ ലോഗോ പ്രകാശനം പ്രസ്ക്ലബില്‍ നടന്നു. ആഘോഷ പരിപാടികളോടനുബന്ധിച്ച് സംസ്ഥാന, ജില്ലാ, താലൂക്ക് തലങ്ങളിലായി സെമിനാറുകളും സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ശ്രീനാരായണ സഹോദര സംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. എന്‍.ഡി പ്രേമചന്ദ്രന്, ചെയര്മാന് ഗോകുലം ഗോപാലന്, അഡ്വ. സി.കെ വിദ്യാസാഗര്‍, പുന്നല ശ്രീകുമാര്‍, വിനോദ് കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."