HOME
DETAILS

നിപ താല്‍ക്കാലിക ജീവനക്കാരുടെ സമരം ശക്തമാകുന്നു

  
backup
June 02, 2019 | 5:36 AM

nipah-kozhikode-medical-college

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപാ കാലത്തുള്‍പ്പെടെ ദീര്‍ഘകാലം താല്‍ക്കാലിക ജീവനക്കാരായിരുന്നവരെ പിരിച്ചു വിടുന്നതിനെതിരെയുള്ള സമരം ശക്തമാകുന്നു. നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ അഞ്ച് ദിവസമായി സമരം നടത്തിയിരുന്ന ഇ പി രജീഷിനെ ശാരീരിക അവശതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പകരം താല്‍ക്കാലിക ജീവനക്കാരിയായിരുന്ന വി എന്‍ പ്രേമ സമരം ഏറ്റെടുത്തു.
അഞ്ച് മാസം മുന്‍പാണ് 47 താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിട്ടുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. നാല് മുതല്‍ ഇരുപത് വര്‍ഷം വരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സേവനമനുഷ്ടിച്ചവരാണ് ഉത്തരവ് ലഭിച്ചവര്‍.

നിരവധി തവണ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ആരോഗ്യ മന്ത്രി മെഡിക്കല്‍ കോളജില്‍ എത്തിയപ്പോള്‍ പ്രയാസം നേരിട്ട് പറഞ്ഞു. ജോലി സ്ഥിരപ്പെടുത്താന്‍ കഴിയില്ലെങ്കിലും താല്‍ക്കാലിക ജീവനക്കാര്‍ എന്ന നിലയില്‍ തുടരാന്‍ സൗകര്യം ഒരുക്കുമെന്നാണ് അന്ന് മന്ത്രി ഇവര്‍ക്ക് ഉറപ്പ് കൊടുത്തത്. നിപ്പ വൈറസ് ഭീതി വിതച്ച സമയത്ത് മെഡിക്കല്‍ കോളജ് ജീവനക്കാര്‍ പോലും ഭയന്ന് പിന്‍മാറിയപ്പോള്‍ താല്‍ക്കാലിക ജീവനക്കാര്‍ മികച്ച സേവനമായിരുന്നു കാഴ്ച വച്ചത്. എന്നാല്‍ ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്നും ജോലി സ്ഥിരപ്പെടുത്താന്‍ കഴിയില്ലെന്നുമാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇ-സ്‌കൂട്ടർ അപകടങ്ങൾ വർദ്ധിക്കുന്നു; അപകടം ഉണ്ടാക്കുന്ന യാത്രക്കാർക്കെതിരെ പൊലിസ്‌

uae
  •  7 days ago
No Image

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനം: മുംബൈയ്ക്ക് പിന്നാലെ കേരളത്തിലും ജാഗ്രതാ നിർദേശം; പൊലിസ് പട്രോളിംഗ് ശക്തമാക്കും

Kerala
  •  7 days ago
No Image

ആരാധനാലയങ്ങൾ ആക്രമിക്കാൻ ഗൂഢാലോചന നടത്തി; സഊദിയിൽ രണ്ട് പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി

Saudi-arabia
  •  7 days ago
No Image

കേരള സർവകലാശാലയിലെ ​ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: സംസ്‌കൃത മേധാവിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി

Kerala
  •  7 days ago
No Image

കളിക്കളത്തിൽ അവൻ റിക്കി പോണ്ടിങ്ങിനെ പോലെയാണ്: മുൻ ഓസീസ് താരം

Cricket
  •  7 days ago
No Image

യുഎഇയിൽ ഫ്രീലാൻസ് വിസ അനുവദിക്കുന്നതിൽ കർശന പരിശോധന; വ്യക്തത തേടി ഫ്രീലാൻസർമാർ

uae
  •  7 days ago
No Image

ഡൽഹി ചെങ്കോട്ടക്ക് സമീപം സ്ഫോടനം: എട്ട് മരണം; നിരവധി പേർക്ക് പരുക്ക്; തലസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം

National
  •  7 days ago
No Image

ജീവനക്കാർക്ക് റിമോട്ട് വർക്കും ഫ്ലെക്സിബിൾ വർക്ക് ഓപ്ഷനും; നിർണായക തീരുമാനവുമായി അജ്മാൻ

uae
  •  7 days ago
No Image

ഒരു ദിവസം ആ ടീമിലേക്ക് തിരിച്ചുവരാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു: മെസി

Football
  •  7 days ago
No Image

എസ്ഐആർ: പ്രവാസികൾക്കും സ്ഥലത്ത് ഇല്ലാത്തവർക്കും ഓൺലൈനായി എന്യൂമറേഷൻ ഫോം നൽകാം; എങ്ങനെ?

uae
  •  7 days ago