HOME
DETAILS

കോണ്‍ഗ്രസുമായി ലയനമില്ല; സഖ്യം ശക്തിപ്പെടുത്തുമെന്നും എന്‍.സി.പി

  
backup
June 02 2019 | 17:06 PM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b2%e0%b4%af%e0%b4%a8%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2


മുംബൈ: കോണ്‍ഗ്രസുമായുള്ള ലയന സാധ്യത സംബന്ധിച്ച വാര്‍ത്തകള്‍ തള്ളി എന്‍.സി.പി രംഗത്ത്. മഹാരാഷ്ട്രയിലെ എന്‍.സി.പി നിയമസഭാ കക്ഷി നേതാവും പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിന്റെ മരുമകനുമായ അജിത് പവാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസുമായുള്ള ലയനത്തിന് ഒരു സാധ്യതയുമില്ല.
എന്‍.സി.പി സ്വതന്ത്ര പാര്‍ട്ടിയായി നിലകൊള്ളും. എതിര്‍ പാര്‍ട്ടികള്‍ വ്യാജവാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ ലയനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ സത്യമില്ലെന്ന് പാര്‍ട്ടിയിലെ എല്ലാവരും വ്യക്തമാക്കണം- അജിത് പവാര്‍ പറഞ്ഞു. മുംബൈയില്‍ എന്‍.സി.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ലയനം തള്ളിയെങ്കിലും കോണ്‍ഗ്രസുമായുള്ള സഖ്യം ശക്തമായി തുടരുമെന്നും അജിത് പവാര്‍ അറിയിച്ചു. ലയനത്തെക്കുറിച്ചുള്ള വാര്‍ത്ത കള്ളമാണെന്ന് എന്‍.സി.പി മഹാരാഷ്ട്ര ഘടകം അധ്യക്ഷന്‍ ജയന്ത് പാട്ടീലും മാധ്യമങ്ങളോട് പറഞ്ഞു.


കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ ശരത് പവാറിന്റെ വസതിയില്‍ വച്ച് കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ലയിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നത്. ലോക്‌സഭയില്‍ 52 അംഗങ്ങള്‍ മാത്രമുള്ള കോണ്‍ഗ്രസില്‍ എന്‍.സി.പി ലയിക്കുകയാണെങ്കില്‍ പത്തു ശതമാനത്തിലധികം സീറ്റ് ആവുമെന്നും അപ്പോള്‍ മുഖ്യപ്രതിപക്ഷ കക്ഷി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാന്‍ കഴിയുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. നേരത്തെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ ശരത് പവാര്‍, 1999ല്‍ സോണിയാ ഗാന്ധി പാര്‍ട്ടി അധ്യക്ഷപദവിയേറ്റെടുത്തതിന് പിന്നാലെ അവരുടെ പൗരത്വം ഉയര്‍ത്തിയാണ് പാര്‍ട്ടി വിട്ട് എന്‍.സി.പി രൂപീകരിച്ചത്.
സോണിയയുമായുള്ള അഭിപ്രായവ്യത്യാസമാണ് കോണ്‍ഗ്രസ് വിടാന്‍ കാരണമെങ്കിലും 2004ലെയും 2009ലെയും യു.പി.എ സര്‍ക്കാരില്‍ എന്‍.സി.പി അംഗമായിരുന്നു. അന്ന് കോണ്‍ഗ്രസിന്റെയും യു.പി.എയുടെയും അധ്യക്ഷ സോണിയ തന്നെയായിരുന്നു. എന്‍.സി.പി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ അടുത്തിടെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതു രണ്ടു പാര്‍ട്ടികളും ഒന്നിക്കുന്നതിന്റെ മുന്നോടിയായാണെന്ന സൂചനകളും അന്ന് ഉയരുകയുണ്ടായി.


അതേസമയം, ഈ വര്‍ഷം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ തുല്യമായ സീറ്റ് പങ്കാളിത്തം വേണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്ന് എന്‍.സി.പി വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷം ഒക്ടോബറിലാവും തെരഞ്ഞെടുപ്പ് നടക്കുക. ഇതിനുള്ള ഒരുക്കങ്ങളും ഇരുപാര്‍ട്ടികളും തുടങ്ങിയിട്ടുണ്ട്.
2009ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എന്‍.സി.പിയും സഖ്യം ചേര്‍ന്നു മത്സരിച്ചതോടെ ഇരുപാര്‍ട്ടികളുടെയും നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലവില്‍വന്നിരുന്നു.
മഹാരാഷ്ട്രയില്‍ ആകെ 288 നിയമസഭാ സീറ്റുകളാണുള്ളത്. അതില്‍ 114 സീറ്റുകളിലാണ് 2009ല്‍ എന്‍.സി.പി മത്സരിച്ചത്. സഖ്യമില്ലാതെ മത്സരിച്ച 2014ല്‍ ബി.ജെ.പിയും ശിവസേനയും അടങ്ങുന്ന എന്‍.ഡി.എ സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിക്ക് മഹാരാഷട്രയില്‍ നിന്ന് നാലു സീറ്റും കോണ്‍ഗ്രസിന് ഒരു സീറ്റുമാണ് ലഭിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago