HOME
DETAILS
MAL
നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വച്ചു പിടിപ്പിച്ച ചെടികള്‍ നശിക്കുന്നു
backup
July 25 2016 | 21:07 PM
പെരിന്തല്‍മണ്ണ: നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി റോഡ് ഡിവൈഡറില്‍ വെച്ചുപിടിപ്പിച്ച പൂചെടികള്‍ കാട് കയറി നശിക്കുന്നു. പെരിന്തല്‍മണ്ണ കോഴിക്കോട് റോഡില്‍ വള്ളുവനാട് വികസന അതോറിറ്റി ബൈപാസ് ജങ്ഷന് മുതല്‍ അങ്ങാടിപ്പുറം മേല്‍പാലം വരെയുള്ള ഭാഗത്താണ് അലങ്കാര ചെടികള്‍ വെച്ച് പിടിപ്പിച്ചു മനോഹരമാക്കിയത്.
യു.ഡി.എഫ് സര്‍ക്കാര്‍ രൂപീകരിച്ച വള്ളുവനാട് വികസന അതോറിറ്റിയുടെ ആദ്യ പദ്ധതി എന്ന നിലക്ക് 12 ലക്ഷം മുടക്കിയാണ് അലങ്കാര ചെടി വെച്ചത്. കഴിഞ്ഞ വര്‍ഷം ആദ്യം ചെടികള്‍ സംരക്ഷിച്ച് പോന്നിരുന്നു.
എന്നാല്‍ വേനലില്‍ നോട്ടമില്ലാതെ ചെടികളില്‍ നെല്ലൊരു ഭാഗവും നശിച്ചിരുന്നു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതോടെ അതോറിറ്റി ചെയര്മാന് രാജിവച്ചു. പിന്നീട് ചെയര്‍മാനെ നിയോഗിച്ചിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."