കരിപ്പൂരില്‍ കരാര്‍ തൊഴിലാളികളുടെ പ്രവേശനപാസ് ഡിസംബര്‍ 31 വരെ നീട്ടി
കൊണ്ടോട്ടി: കരിപ്പൂരില്‍ എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വിസ് ലിമിറ്റഡിന് (എ.എ.ടി.എസ്.എല്‍) കീഴില്‍ പ്രവര്‍ത്തിക്കുന്ന കുളളാര്‍ കരാര്‍ തൊഴിലാളികളുടെ പ്രവേശനപാസ് ഡിസംബര്‍ 31 വരെ വ്യോമയാന മന്ത്രാലയം നീട്ടി. ചെന്നൈയില്‍ നിന്ന് അടുത്തദിവസം പാസ് കരിപ്പൂരിലെത്തും. അതുവരെ എയര്‍പോര്‍ട്ട് അഥോറിറ്റി അനുവദിച്ച പാസില്‍ ജോലിയ്ക്ക് പ്രവേശിക്കാം.
കരിപ്പൂരില്‍ കുളളാര്‍ കരാര്‍ കമ്പനിയ്ക്ക് കീഴില്‍ 448 പേരാണ് തൊഴിലാളികളായുളളത്. എയര്‍ഇന്ത്യാ എക്‌സ്പ്രസ്, ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനങ്ങളുടെ ഗ്രൗണ്ട് ഹാന്റ്‌ലിങ് ജോലികളാണ് കുളളാര്‍ കമ്പനി നിര്‍വഹിക്കുന്നത്. യാത്രക്കാരുടെ ബാഗേജ് ക്ലിയറന്‍സ്, കൗണ്ടറുകളുടെ പ്രവര്‍ത്തനം, വിമാന ശുചീകരണം, ബാഗേജ് കയറ്റിറക്കുമതി തുടങ്ങിയവ നടത്തുന്നത് ഇത്തരം തൊഴിലാളികളാണ്.
ഇവര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശിക്കുന്നതിനുളള പ്രവേശനപാസ് അനുവദിക്കുന്നത് സിവില്‍ ഏവിയേഷനാണ്. കഴിഞ്ഞ ജൂണ്‍ 30ന് പാസ് കാലാവധി അവസാനിച്ചിരുന്നു. പിന്നീട് അഥോറിറ്റി ഇടപെട്ട് താല്‍ക്കാലിക പാസ് അനുവദിക്കുകയായിരുന്നു.
ഇതിനും കഴിഞ്ഞ ആഴ്ച മുടക്കം വന്നതോടെ തൊഴിലാളികള്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശിക്കാനായില്ല. ഇതോടെ ലഗേജ് ലഭിക്കാതെ യാത്രക്കാര്‍ ക്ഷുഭിതരായി. തുടര്‍ന്ന് ഇന്നലെവരെ താല്‍ക്കാലികപാസ് അനുവദിക്കുകയായിരുന്നു.
വ്യോമയാന മന്ത്രാലയത്തിന് കരിപ്പൂര്‍ പ്രശ്‌നം സംബന്ധിച്ച് പരാതി ലഭിച്ചതോടെയാണ് ഡിസംബര്‍ 31 വരെ പാസ് നീട്ടിനല്‍കിയത്.
വിമാനകമ്പനികള്‍ തന്നെ ഗ്രൗണ്ട് ഹാന്റ്‌ലിങ് ജോലികള്‍ നേരിട്ട് നിര്‍വഹിക്കണമെന്നും ഉപകരാര്‍ വഴിയുളള ജീവനക്കാരെ അനുവദിക്കില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിലപാട്. ഇത് സംബന്ധിച്ച് സുപ്രിംകോടതിയില്‍ കേസും നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."