മഴക്കാലപൂര്‍വ ശുചീകരണങ്ങള്‍ അവതാളത്തില്‍
തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ 50 ഓളം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താത്തത് കാരണം മഴക്കാലപൂര്‍വ ശുചീകരണം അവതാളത്തില്‍.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവുകള്‍ പോലും നികത്താല്‍ സര്‍ക്കാര്‍ തയാറാകാത്തതിനാല്‍ ഇവര്‍ അതൃപ്തിയിലുമാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മിനിസ്റ്റീരിയല്‍ സ്റ്റാഫിന്റെ പ്രമോഷനുകള്‍ ഡയരക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വിസ് ഓഫിസില്‍ നടത്തിയിരുന്നു. എന്നിട്ടും ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാരായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ പ്രമോഷന്‍ നടപ്പിലാക്കന്നതിന് എന്‍.ജി.ഒ യൂനിയന്‍ തടസം നില്‍ക്കുന്നതായാണ് ആക്ഷേപം.
യൂനിയന്‍ നേതാക്കളായ തലസ്ഥാനത്തെ ഒരു മുന്‍ എം.എല്‍.എയുടെ മകനേയും, എന്‍.ജി.ഒ യൂനിയന്‍ സംഘടനാ നേതാവിനേയും പ്രമോഷനില്‍ തിരുവനന്തപുരത്ത് തന്നെ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് പ്രമോഷന്‍ വൈകിപ്പിക്കുന്നത്. പ്രമോഷന്‍ നടത്താത്തത് കാരണം മറ്റ് ജില്ലകളിലേയും ശുചീകരണ പരിപാടികളും മുടങ്ങി കിടക്കുകയാണ്.
ഇതിനിടയില്‍ പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ അതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതും ഈ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണ്.
ഈ ലിസ്റ്റിലുള്ള 10 ഓളം പേര്‍ അടുത്ത മാസം പെന്‍ഷനാകാനിരിക്കെ അവരുടെ പെന്‍ഷനെ വരെ ബാധിക്കുന്ന തരത്തിലാണ് യൂനിയന്‍ നേതാക്കളുടെ ഇടപെടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."