HOME
DETAILS

പൊതുവിദ്യാഭ്യാസം ജനകീയമാക്കണമെന്ന്

  
backup
May 14 2017 | 19:05 PM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af%e0%b4%ae



കൊല്ലം: കേരളത്തിലെ പൊതുവിദ്യാഭ്യാസം ജനകീയമാക്കണമെന്ന് മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ. കാസര്‍കോഡ് നിന്ന് ആരംഭിച്ച എ.കെ.എസ്.ടി.യുവിന്റെ പൊതുവിദ്യാഭ്യാസ മുന്നേറ്റ പദയാത്രയ്ക്ക് ജില്ലയില്‍ നല്‍കിയ സ്വീകരണത്തിന്റെ സമാപനസമ്മേളനം ചിന്നക്കടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം ജനകീയമാക്കാന്‍ പൊതു സമൂഹവുമായി ചേര്‍ന്നു നില്‍ക്കുന്ന സിലബസ് ഉണ്ടാക്കണമെന്നും വിദ്യാര്‍ഥികളെ പല അറകളിലാക്കി തരംതിരിക്കുന്ന രീതി പൂര്‍ണമായും മാറ്റേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസം സമൂഹവുമായി ചേര്‍ന്ന് പോകുന്നതിന് ആവശ്യമായിട്ടുള്ള തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ അവ അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ടതാണ്. ഇന്ന് വിദ്യാഭ്യാസം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം വാണിജ്യവല്‍ക്കരണമാണെന്നും എല്ലാ മേഖലകളിലും എന്നതുപോലെ കോര്‍പറേറ്റുകള്‍ വിദ്യാഭ്യാസ രംഗത്തും പിടിമുറുക്കിയിരിക്കുന്നെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.കെ.എസ്.ടി.യു ജനറല്‍ സെക്രട്ടറി എന്‍ ശ്രീകുമാര്‍ കാപ്റ്റനും പ്രസിഡന്റ് ഒ.കെ ജയകൃഷ്ണന്‍ ഡയരക്ടറുമായ  ജാഥയുടെ ജില്ലാപര്യടനം കൊട്ടാരക്കരയില്‍ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.ആര്‍ ചന്ദ്രമോഹനന്‍ ഉദ്ഘാടനം ചെയ്തു.
എഴുകോണ്‍, കുണ്ടറ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. വിവിധ യോഗങ്ങളില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധന്‍, ജെ ചിഞ്ചുറാണി, അഡ്വ. ജി ലാലു, കെ.പി.എസ്.ടി.എ സംസ്ഥാനപ്രസിഡന്റ് പി ഹരിഗോവിന്ദന്‍, ജാഥാ കാപ്റ്റന്‍ എന്‍ ശ്രീകുമാര്‍, ഡയരക്ടര്‍ ഒ.കെ ജയകൃഷ്ണന്‍, കെ.എസ് ഭരത്‌രാജ്, എസ് ഹാരീസ്, എന്‍ ഗോപാലകൃഷ്ണന്‍, ഷിജികുമാര്‍, വിജയകുമാര്‍ കുളക്കട, എസ് സതീഷ്‌കുമാര്‍, കെ.കെ ഭാസ്‌ക്കരന്‍, ഇന്ദുമതി ടീച്ചര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചങ്ങനാശ്ശേരിയിൽ ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Kerala
  •  a month ago
No Image

'ശരദ് പവാർ ബിജെപിയുമായി സഖ്യചർച്ച നടത്തിയിരുന്നു'; അജിത് പവാർ

National
  •  a month ago
No Image

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളോട് എന്നും എതിർപ്പെന്ന് എഴുത്തുകാരൻ ജയമോഹൻ

uae
  •  a month ago
No Image

പുതിയ നോവൽ പ്രഖ്യാപിച്ച് ചേതൻ ഭഗത്

uae
  •  a month ago
No Image

ഷാർജ പുസ്തക മേള സംസ്കാരങ്ങളുടെ സംവാദ വേദി: സമദാനി

uae
  •  a month ago
No Image

യു.എ.ഇയുടെ വികസന യാത്രയെ പിന്തുണച്ചവർക്ക് ദുബൈ എമിഗ്രേഷൻ ആദരം

uae
  •  a month ago
No Image

അറബ്, ഇസ്‌ലാമിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ശൈഖ് മൻസൂർ റിയാദിലെത്തി

Saudi-arabia
  •  a month ago
No Image

കോപ് 29 സെഷൻ: യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് അസർബൈജാനിൽ

uae
  •  a month ago
No Image

ദുബൈയിൽ ജോലി സമയവും തൊഴിൽ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കാൻ നീക്കം

uae
  •  a month ago
No Image

എച്ച്.എസ്.എം സ്‌കോളര്‍ഷിപ്പ് പരീക്ഷ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ നടത്തും

Kerala
  •  a month ago